Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മുഖ്യമന്ത്രിക്ക്  നിവേദനം നല്‍കി
കാസര്‍കോട്: ജില്ലയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിവിധ സംഘടനാ പ്രതിനിധികളും വ്യക്തികളുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ നിവേദനം നല്‍കാനെത്തി.സംസ്ഥാനത്ത് പിന്നാക്ക ക്ഷേമ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിന് പിന്നാക്ക സമുദായ ക്ഷേമ ഡയറക്ടറേറ്റ് രൂപവത്കരിക്കണമെന്നും  കേന്ദ്ര സര്‍വകലാശാലക്ക് കീഴില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളജ് കാസര്‍കോട്ടുതന്നെ സ്ഥാപിക്കണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, എം.എ. ഖലീല്‍ എന്നിവര്‍ നിവേദനം നല്‍കി.
ഖാദി സി.എം. അബ്ദുല്ല മൗലവി ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ട് ഒന്നരവര്‍ഷം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതിനാല്‍ സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കാന്‍ കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെടാന്‍ 'ദിശ' ഭാരവാഹികളായ ബുര്‍ഹാന്‍ ഹുദവി മാസ്തിക്കുണ്ട്, ഇര്‍ഷാദ് ബെദിര, സുഹൈല്‍ പൊവ്വല്‍, അബൂബക്കര്‍ സിദ്ദീഖ് കോട്ട, സാബിത് ചേരൂര്‍, ശാക്കിര്‍ ബെദിര എന്നിവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ഊര്‍ജിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുന്നി യുവജനസംഘം ജില്ലാ കമ്മിറ്റിയും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ജില്ലാ പ്രസിഡന്റ് എം.എ. ഖാസിം മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗെ, എന്‍.പി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, എസ്.പി. സലാഹുദ്ദീന്‍, ബഷീര്‍ ദാരിമി എന്നിവര്‍ സംബന്ധിച്ചു.