ദാറുല്‍ ഹുദാ ദിക് ര്‍ ദുആ സമ്മേളനം നാളെ
ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്ലാമിക് യുണിവേഴ്സിറ്റി മിഅറാജ് ദിന ദിക് ര്‍ ദുആ സമ്മേളനം നാളെ ഹിദായ നഗറില്‍ വെച്ച് നടക്കും. വൈക്കീട്ട് നാലിന്ന് നടക്കുന്ന ഖുര്‍ ആന്‍-ദിക് ര്‍ സദസ്സിന്ന് വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ നേത്രത്വം നല്‍ക്കും. മഖ് രിബ് നിസ്ക്കരാനന്തരം ദറുല്‍ ഹുദ പ്രൊ.ചന്‍സലര്‍ സൈനുല്‍ ഉലമ ചെറുശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ ആദ്യക്ഷതയില്‍ ചന്‍സലര്‍. സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യും.മിഅ റാജ് പ്രഭാഷണം അബ്ദുസമ്മദ് പൂക്കോടൂര്‍ നിര്വഹിക്കും. ദിക് ര്‍ ദുആ സമ്മേളനത്തിന് സമസ്ത വൈസ് പ്ര്സിഡന്റ് സി.കോയക്കുട്ടി മുസ്ലിയാര്‍ നെത്രത്വം നല്‍ക്കും.




