മത വിദ്യാഭ്യാസ രംഗത്ത് സമസ്തയുടെ പങ്ക് നിസ്തൂലം - സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍
ദുബൈ: വര്‍ത്തമാന കാല യുഗത്തില്‍ വളര്‍ന്നു വരുന്ന വിദ്യാര്ഥികളടക്കം വഴി തെറ്റിക്കൊന്ന്ടിരിക്കുമ്പോള്‍ ഇസ്ലാമിക സംസ്കാരം ഉള്‍കൊണ്ട് ജീവിക്കുന്ന ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യമാണെന്നും, കേരളത്തിലെ മുസ്ലിങ്ങളെ മത വിദ്യാഭ്യാസ രംഗത്ത് വളര്‍ത്തീകൊണ്ട് വരുന്നതില്‍ സമസ്തയുടെ പങ്ക് നിസ്തൂലമാണെന്നും പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു.ദുബൈ സുന്നി സെന്റ്ര , ദുബൈ എസ്.കെ.എസ്.എസ്.എഫ്, ഹാദിയ യു.എ.ഇ ചാപ്റ്റെര്‍ എന്നിവ സം യുക്തമായി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ ഉത്ഘാടനം നിര്‍ വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍




