ശിഹാബ് തങ്ങള്‍ സെമിനാര്‍ മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യും
കോഴിക്കോട്ട്: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ഥം ജൂലായ് ഒമ്പതിന് കോഴിക്കോട്ട് അന്താരാഷ്ട്ര സെമിനാര്‍ നടക്കും.ശിഹാബ് തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളുടെ പ്രചാരണത്തിനായി നടത്തുന്ന സെമിനാര്‍ രാവിലെ 9ന് സരോവരം ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ കേരള മുസ്‌ലിം ഡാറ്റാ ബാങ്ക് വെബ്‌പോര്‍ട്ടല്‍ വിദ്യാഭ്യാസ ഡയറക്ടറിക്ക് കേന്ദ്രമന്ത്രി ഇ. അഹമ്മദ് തുടക്കംകുറിക്കും. 'ശിഹാബ് തങ്ങള്‍ കമ്യൂണിറ്റി എംപവര്‍മെന്റ്'പദ്ധതിയുടെ പ്രഖ്യാപനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. പ്രമുഖ അറബ് കവി യും ശിഹാബ് തങ്ങളുടെ സഹപാഠിയുമായ ഹൈദര്‍ ഗരീദി (സിറിയ), ശുഐബ് നഗ്‌റാമി (സൗദി), ശൈഖ്അഹമ്മദ് മുഹമ്മദ് ഉബൈദാന്‍ ഫഖ്‌റോ (കെയ്‌റോ), പ്രൊഫ. എ.കെ. രാമകൃഷ്ണന്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.
ദക്ഷിണേഷ്യയിലെ ഇസ്‌ലാമിക പ്രബോധനത്തിനും സാംസ്‌കാരിക വളര്‍ച്ചയ്ക്കും പ്രമുഖ പങ്ക് വഹിച്ച ഹള്‌റമി വംശജരുടെ ചരിത്രവും സംഭാവനകളും സെമിനാര്‍ വിലയിരുത്തും.സെമിനാറിന്റെ തലേ ദിവസമായ വെള്ളിയാഴ്ച ശിഹാബ് തങ്ങളുടെ സഹപാഠികളും അടുത്തസുഹൃത്തുക്കളും പങ്കെടുക്കുന്ന ചടങ്ങ് നടക്കും. സ്വാഗതസംഘം ചെയര്‍മാന്‍ മുനവറലി ശിഹാബ് തങ്ങള്‍, കണ്‍വീനര്‍ സി.കെ.സുബൈര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, അഹമ്മദ്കുട്ടി ഉണ്ണികുളം എന്നിവര്‍ പത്രസമ്മേളത്തില്‍ പങ്കെടുത്തു.