ഹാദിയ ഖുര്‍ആന്‍ ഡയസ് ഇന്ന് (10-7-2011)
തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ(ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ആക്‌റ്റിവിറ്റീസ്)യുടെ സ്‌കൂള്‍ ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിന് കീഴില്‍ ഇന്ന് ഖുര്‍ആന്‍ ഡയസ് നടത്തപ്പെടും. മഗ്‌രിബ് നമസ്‌കാരാനന്തരം ദാറുല്‍ഹുദായില്‍ ഡോ. യു ബാപുട്ടി ഹാജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിക്ക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നേതൃത്വം നല്‍കും. യോഗത്തില്‍ കെ.സി.മുഹമ്മദ് ബാഖവി ,സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, സുബൈര്‍ ഹുദവി ചേകനൂര്‍, അനസ് ഹുദവി അരിപ്ര, അന്‍വര്‍ സാദത്ത് ഹുദവി ആലിപ്പറമ്പ്, കെ.ടി അഷ്‌റഫ് ഹുദവി പൈങ്കണ്ണൂര്‍, യു.സലാം ഹുദവി ചെമ്മാട്, പി.കെ നാസര്‍ ഹുദവി കൈപ്പുറം, ജഅ്‌ഫര്‍ ഹുദവി കൊളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.




