Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത പൊതുപരീക്ഷ സുപ്രണ്ടുമാരുടെ പരിശീലനം മെയ് 6,7 തിയ്യതിയില്‍
ചേളാരി : സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ്  കേരളം, തമിഴ്നാട്, കര്‍ണാടക, മുംബൈ, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ലക്ഷദീപുകള്‍, അന്തമാന്‍, യു.എ.ഇ , ഒമാന്‍, ബഹറൈന്‍,കുവൈത്ത്,മലേഷ്യ എന്നിവിടങ്ങളിലെ 9037 മദ്രസ്സകളില്‍ നിന്ന് 5,7,10,+2 ക്ലാസുകളില്‍ പഠിക്കുന്ന 203565  വിദ്യാര്‍ഥികളുടെ പൊതുപരീക്ഷക്ക് നിയമിച്ച 128 ഡിവിഷന്‍ സൂപ്രണ്ടുമാരുടെ പരിശീലന പരിപാടി 6,7 നാളെയും മറ്റെന്നാളെയുമായി ചെളാരി സമസ്താലയത്തില്‍ നടക്കും. 7802 സൂപ്രവൈസര്‍മാരുടെ പരിശീലനം മെയ് 8 വെള്ളിയാഴ്ച്ച 128 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ നടക്കും. സൂപ്രന്‍ഡുമാരും, സൂപ്രവൈസര്‍മാരും ക്ര്ത്യസമയത്ത് എത്തിചേരണമെന്ന്  പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അറിയിച്ചു.