SKSSF കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി
കാസര്‍കോട്: മംഗലാപുരം-ചെമ്പരിക്ക ഖാസിയും സമസ്തകേന്ദ്രമുശാവറ ഉപാധ്യക്ഷനുമായ സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം പ്രത്യേക സി.ബി.ഐ സംഘത്തെ ഏല്‍പിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഇന്ന് (23.07.2011) രാവിലെ 10 മണിക്ക് ജില്ലയിലെ പത്ത് കേന്ദ്രസര്‍ക്കാര്‍ ഓഫീസകളിലേക്ക് മാര്‍ച്ച് നടത്തി.
കാസര്‍കോട് വിദ്യാനഗര്‍ പോസ്‌റ്റോഫീസ്, ബോവിക്കാനം പോസ്‌റ്റോഫീസ്, മുള്ളേരിയ പോസ്‌റ്റോഫീസ്, ബദിയടുക്ക ടെലിഫോണ്‍ ഭവന്‍, ഉപ്പള പോസ്‌റ്റോഫീസ്, മഞ്ചേശ്വരം ടെലിഫോണ്‍ ഭവന്‍, കാഞ്ഞങ്ങാട് ഹെഡ്‌പോസ്‌റ്റോഫീസ, ചെറുവത്തൂര്‍ പോസ്‌റ്റോഫീസ്, പെരുമ്പട്ട പോസ്‌റ്റോഫീസ്, തൃക്കരിപ്പൂര്‍ പോസ്‌റ്റോഫീസ് എന്നിവടങ്ങളിലേക്ക് മാര്‍ച്ച് നടത്തി.കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റോഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ്ണ ജമാഅത്ത് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. വണ്‍ ഫോര്‍ അബ്ദുല്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.




