Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ : സൈനുല്‍ ഉലമയുടെ പ്രഭാഷണം നാളെ
ദുബൈ : ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 15- ആമത് അന്താരാഷ്ട്ര ഖുര്‍ആന്‍ പ്രഭാഷണം നാളെ (വെള്ളി) രാത്രി പത്ത്‌ മണിക്ക് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റൊറിയത്തില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ "ഖുര്‍ആന്‍: മാനവകുലത്തിന്‍റെ പ്രശ്നങ്ങള്‍ക്ക് ഏക പരിഹാരം" എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയും പരിപാടിയില്‍ സംബന്ധിക്കും.
പരിപാടിയുടെ വിജയത്തിന് ദുബൈ കെ.എം.സി.സി, ദുബൈ സുന്നി സെന്‍റര്‍, ദുബൈ എസ്.കെ.എസ്.എസ്.എഫ്. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളും നോട്ടീസ് വിതരണവും ദുബൈയിലെ എല്ലാ പ്രദേശങ്ങളിലും നടത്തിയിരുന്നു. ഇതര എമിറേറ്റുകളിലെ സുന്നി സംഘടനകളുടെ നേതൃത്വത്തിലും പ്രചാരണം നടത്തിയിരുന്നു. പ്രഭാഷണം ശ്രവിക്കാനെത്തുന്നവര്‍ക്കായി ഓഡിറ്റോറിയത്തിനു പുറത്തും ഇരിപ്പിടങ്ങളൊരുക്കും. പുറത്ത് ബിഗ് സ്ക്രീനുകളും സ്ഥാപിക്കും. പരിപാടിയുടെ തത്സമയ ഓണ്‍ലൈന്‍ സംപ്രേഷണവും നടക്കും.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേര (വെസ്റ്റ്‌ ഹോട്ടല്‍), അല്‍ മുത്തീന (ജെ-മാര്‍ട്ട് സൂപ്പര്‍ മാര്‍ക്കറ്റ്), ഹോര്‍ അല്‍ അന്‍സ് (പോസ്റ്റ്‌ ഓഫീസ്), സതുവ (വലിയ പള്ളി), സോനാപൂര്‍ (മദീന സൂപ്പര്‍ മാര്‍ക്കറ്റ്‌), കറാമ (ലുലു സെന്‍റര്‍), അല്‍ ഖൂസ്‌ (ഗ്രാന്‍റ് സിറ്റി മാള്‍), റാഷിദിയ്യ (പോലീസ് സ്റ്റേഷന്‍) തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പ്രഭാഷണ വേദിയായ ഖിസൈസ്‌ ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റൊറിയത്തിലേക്ക് പ്രത്യേക വാഹന സൗകര്യം ഉണ്ടായിരിക്കും. കൂടാതെ 13, 17, 22, 312, 64, 13A, C18, C19, X28 തുടങ്ങിയ RTA ബസുകളിലും പ്രഭാഷണ സ്ഥലത്തേക്ക് എത്താവുന്നതാണ്.
പരിപാടിയില്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സാരഥികള്‍ക്കു പുറമെ പണ്ഡിതന്‍മാരും ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍, സാമൂഹികസാംസ്കാരിക സംഘടനാ പ്രതിനിധികള്‍, വ്യവസായികള്‍ തുടങ്ങിയവരും അതിഥികളായി പങ്കെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ദുബൈ കെ.എം.സി.സി. ഓഫീസുമായോ (04-2274899) ദുബൈ സുന്നി സെന്‍റര്‍ ഓഫീസുമായോ (0404-2964301) , ഈ നമ്പറുകളിലലോ ബന്ധപ്പെടുക : 055-7204620, 050-6752109, 050-3035715, 050-7935685, 050-4608326