Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ആദൃശ്ശേരി ഹംസക്കുട്ടി മുസ്‍ലിയാര്‍ക്ക് സ്വീകരണം നല്‍കി
ദുബൈ : യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍റെ അതിഥിയായി യു.എ.ഇ. യിലെത്തിയ പ്രമുഖ പണ്ഡിതനും വളാഞ്ചേരി മര്‍കസ്‌ ജനറല്‍ സെക്രട്ടറിയുമായ ആദൃശ്ശേരി ഹംസക്കുട്ടി മുസ്‍ലിയാര്‍ക്ക് മര്‍കസ്‌ ദുബൈ കമ്മിറ്റിയും ഇസ്ലാമിക്‌ മിഷന്‍ ഓഫ് അലുംനി ഓഫ് മര്‍കസ്‌ (IMAM) ദുബൈ ചാപ്റ്ററും സംയുക്തമായി സ്വീകരണം നല്‍കി. ദുബൈ സുമാരി റെസിഡന്‍സില്‍ നടന്ന ചടങ്ങില്‍ മര്‍കസ്‌ ദുബൈ കമ്മിറ്റി പ്രസിഡണ്ട് അബ്ദുസ്സലാം ബാഖവി, ജനറല്‍ സെക്രട്ടറി ഹാഫിസ്‌ അബ്ദുശുക്കൂര്‍, ഇമാം ദുബൈ ചാപ്റ്റര്‍ ചെയര്‍മാര്‍ ഹാഫിസ്‌ നൌഷാദ് ഫൈസി, കണ്‍വീനര്‍ അമീന്‍ വാഫി, സൈനുല്‍ ആബിദ്‌ വാഫി തുടങ്ങിയവര്‍ സംസാരിച്ചു.