Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ ഉസ്താദിന്‍റെ ഖുര്‍ആന്‍ പ്രഭാഷണം വന്‍ വിജയമാക്കും : ദുബായ് എസ്.കെ.എസ്.എസ്.എഫ്.

ദുബൈ : ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന 15- ആമത് അന്താരാഷ്ട്ര ഖുര്‍ആന്‍ പ്രഭാഷനതോടനുബന്ധിച്ചു ആഗസ്റ്റ്‌ പന്ത്രണ്ടിന് വെള്ളിയാഴ്ച രാത്രി പത്ത്‌ മണിക്ക് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹ ഓടിറ്റൊരിയത്തില്‍ വെച്ച് നടക്കുന്ന സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍,എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണബിള്ളി മുഹമ്മദ്‌ ഫൈസി എന്നിവരുടെ പ്രഭാഷണ പരിപാടിയില്‍ പരമാവധി പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാനും,വിജയിപ്പിക്കുവാനും ദുബൈ സുന്നി സെന്റെര്‍ ഓഡി റ്റൊരിയത്തില്‍ വെച്ച് നടന്ന എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു. മന്‍സൂര്‍ മൂപ്പന്റെ അധ്യക്ഷതയില്‍ അബ്ദുല്‍ കരീം എടപ്പാള്‍ യോഗം ഉത്ഘാടനം ചെയ്തു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യു എ ഇ ലെത്തിയ കാസര്‍ഗോഡ് ജില്ല എസ്.കെ.എസ്.എസ്.എഫ്. പ്രസിഡന്റ്‌ ഇബ്രാഹിം ഫൈസി ജടിയാരിനു സ്വീകരണം നല്‍കി. ഹുസൈന്‍ ദാരിമി,ഷാഫി ഹാജി ഉദുമ, ജംശീദ് ഹുദവി, മുസ്തഫ പട്ടാമ്പി, സുലൈമാന്‍ കര്‍ണാടക,അഷ്ഫാഖ് മഞ്ചേശ്വരം,സ്വാബിര്‍ മേട്ടംമല്‍,മന്‍സൂര്‍ താരിയേരി,റഫീഖ് പുളിങ്ങോം, അബ്ദുള്ള കാസറഗോഡ്, അമിന്‍ വാഫി, കബീര്‍ അസ്അദി പെരുംബട്ട, യൂസുഫ് കാലടി, സഫ്വാന്‍ ഹംസ, മുഹമ്മദ്‌ ഹനീഫ്, ഹുസൈന്‍ റഹ്മാനി, അബ്ദുല്‍ ഹമീദ് മിസബാഹി, സാദിഖ്‌ കൈപമംഗലം, അബ്ദുല്‍ കഹാര്‍, മുസ്തഫ മൌലവി, നൌഷാദ ഫൈസി, രഹീസ് കോട്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ശരഫുധീന്‍ പൊന്നാനി സ്വാഗതവും, ശരഫുധീന്‍ പെരുമാളബാദ് നന്ദിയും പറഞ്ഞു.