ഇസ്ലാമിക സംസ്കാരം മുറുകെ പിടിക്കുക : ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍
റാസല്‍ഖൈമ : മ
നുഷ്യന്‍ തിരിച്ചറിവ് നഷ്ടപ്പെട്ട ഒരു കാലത്താണ് നാം ജീവിക്കുന്നതെന്നും അധാര്‍മ്മിക അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ കൊച്ചു വിദ്യാര്‍ ത്ഥികളില്‍ പോലും ദുസ്വാധീനം ചെലുത്തുന്നു എന്നും യു.എ.ഇ.പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍റെ അതിഥിയായി വിശുദ്ധ റമളാനില്‍ യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളില്‍ പ്രഭാഷണം നടത്തുന്നതിന് എത്തിച്ചേര്‍ന്ന പ്രമുഖ ഇസ്‍ലാമിക പണ്ഡിതനും പ്രഭാഷകനുമായ ആതൃശ്ശേരി ഹംസക്കുട്ടി മുസ്‍ലിയാര്‍ പറഞ്ഞു. റാസല്‍ഖൈമ ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരി മസ്ജിദില്‍ കഴിഞ്ഞ ദിവമായിരുന്നു പ്രഭാഷണം. മുസല്‍മാന്‍റെ ജീവിതം ഖുര്‍ആന്‍റെയും സുന്നത്തിന്‍റെയും വെളിച്ചത്തിലായിരിക്കണം. ആധുനിക സംവിധാനങ്ങള്‍ സകല ധാര്‍മ്മിക സദാചാര ബോധത്തെയും തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും ഇസ്‍ലാമിക സംസ്കാരത്തിലും ആദര്‍ശത്തിലും അടിയുറച്ച് നില്‍ക്കുന്പോള്‍ മാത്രമാണ് നമ്മള്‍ക്ക് വ്യക്തിത്വം ഉണ്ടാകുന്നതെന്നും ഇറക്കുമതി ചെയ്യപ്പെട്ട പുത്തനാശയങ്ങള്‍ ഇസ്‍ലാമിക ചിന്താധാരക്ക് വെളിയിലാണെന്നും അദ്ദേഹം സലക്ഷ്യം സമര്‍ത്ഥിച്ചു . സാമൂഹ്യ തിന്മകള്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതുണ്ട്. വ്യക്തിശുദ്ധിയാണ് പരമപ്രധാനമെന്നും അദ്ദേഹം പറഞ്ഞു . രക്ഷിതാക്കള്‍ നന്നായ സമൂഹത്തില്‍ നിന്ന് മാത്രമേ നല്ല മക്കളെ പ്രതീക്ഷിക്കാന്‍ കഴിയൂ. ഈ വിശുദ്ധ റമദാന്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്ത് സന്പന്നമാക്കണമെന്നും യു.എ.ഇ. യിലെ നല്ലവരില്‍ നല്ലവരായ നേതാക്കന്മാര്‍ക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ജനറല്‍ സെക്രട്ടറി എം. ഹംസ ഹാജി മൂന്നിയൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്‍റ് പി. ബീരാന്‍ കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്‍മദ് ജിഫ്‍രി തങ്ങള്‍, കെ.വി. ശൈഖ് അലി ബാഖവി, എം.കെ. സുബൈര്‍ ഹാജി, സി.കെ.എം. കുട്ടി ഫൈസി, അബ്ദുല്‍ കരീം ഫൈസിഐ.പി. ഉമര്‍ വാഫി കാവനൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രഭാഷണം ശ്രവിക്കാന്‍ സ്ത്രീകളടക്കം നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു.
നുഷ്യന്‍ തിരിച്ചറിവ് നഷ്ടപ്പെട്ട ഒരു കാലത്താണ് നാം ജീവിക്കുന്നതെന്നും അധാര്‍മ്മിക അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ കൊച്ചു വിദ്യാര്‍ ത്ഥികളില്‍ പോലും ദുസ്വാധീനം ചെലുത്തുന്നു എന്നും യു.എ.ഇ.പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍റെ അതിഥിയായി വിശുദ്ധ റമളാനില്‍ യു.എ.ഇ.യിലെ വിവിധ എമിറേറ്റുകളില്‍ പ്രഭാഷണം നടത്തുന്നതിന് എത്തിച്ചേര്‍ന്ന പ്രമുഖ ഇസ്‍ലാമിക പണ്ഡിതനും പ്രഭാഷകനുമായ ആതൃശ്ശേരി ഹംസക്കുട്ടി മുസ്‍ലിയാര്‍ പറഞ്ഞു. റാസല്‍ഖൈമ ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരി മസ്ജിദില്‍ കഴിഞ്ഞ ദിവമായിരുന്നു പ്രഭാഷണം. മുസല്‍മാന്‍റെ ജീവിതം ഖുര്‍ആന്‍റെയും സുന്നത്തിന്‍റെയും വെളിച്ചത്തിലായിരിക്കണം. ആധുനിക സംവിധാനങ്ങള്‍ സകല ധാര്‍മ്മിക സദാചാര ബോധത്തെയും തകര്ത്തുകൊണ്ടിരിക്കുകയാണെന്നു




