റഹ്മത്തുള്ള ഖാസിമിയുടെ റംസാന്‍ പ്രഭാഷണത്തിനു പ്രൌഡോജ്ജ്വല തുടക്കം
കോഴിക്കോട്: റഹ്മത്തുള്ള
ഖാസിമിയുടെ പത്താമത് റംസാന്‍ പ്രഭാഷണത്തിനു പ്രൌഡോജ്ജ്വല തുടക്കം. കോഴിക്കോട് അരയിടത്ത് പാലത്ത് നടക്കുന്ന പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
കഴിഞ ഒന്‍പതു വര്‍ഷമായി ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്ര കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന പ്രഭാഷണത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം "റമസാന്‍ പൊരുളറിയുക; ചിത്തം ശുദ്ധമാക്കുക' എന്നതാണ്. ഈ മാസം 28 വരെ നീണ്ട്നില്‍ക്കുന്ന പ്രഭാഷണ പരമ്പരയില്‍ കാലിക പ്രസക്തമായ പത്ത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ആദ്യ ദിനത്തില്‍ 'അല്ലാഹുവിന്‍റെ സുന്ദര നാമങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.
ഖുറാന്‍ സ്റ്റഡി സെന്‍റര്‍ ചെയര്‍മാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സി.മോയിന്‍കുട്ടി എം.എല്‍.എ., എം.സി. മായിന്‍ ഹാജി, യു.സി. രാമന്‍, കാളാവ് സെയ്തലവി മുസ്ലിയാര്‍, സി.എസ്.കെ. തങ്ങള്‍, എം.എ. റസാഖ്, ആര്‍.വി.കുട്ടി ഹസന്‍ ദാരിമി, നാസര്‍ ഫൈസി കൂടത്തായ്, മലയമ്മ അബൂബക്കര്‍ ഫൈസി, സലിം എടക്കര എന്നിവര്‍ പ്രസംഗിച്ചു.
സത്യധാര സക്കാത്ത് പതിപ്പ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. അഷ്‌റഫ് കാട്ടില്‍പീടിക ഏറ്റുവാങ്ങി. ജനറല്‍ കണ്‍വീനര്‍ കെ.മോയിന്‍കുട്ടി, വൈസ് ചെയര്‍മാര്‍ മുസ്തഫ മുണ്ടുപാറ എന്നിവര്‍ പ്രസംഗിച്ചു.
ഖാസിമിയുടെ പത്താമത് റംസാന്‍ പ്രഭാഷണത്തിനു പ്രൌഡോജ്ജ്വല തുടക്കം. കോഴിക്കോട് അരയിടത്ത് പാലത്ത് നടക്കുന്ന പ്രഭാഷണപരമ്പരയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.കഴിഞ ഒന്‍പതു വര്‍ഷമായി ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്ര കമ്മിറ്റിക്ക് കീഴില്‍ നടക്കുന്ന പ്രഭാഷണത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം "റമസാന്‍ പൊരുളറിയുക; ചിത്തം ശുദ്ധമാക്കുക' എന്നതാണ്. ഈ മാസം 28 വരെ നീണ്ട്നില്‍ക്കുന്ന പ്രഭാഷണ പരമ്പരയില്‍ കാലിക പ്രസക്തമായ പത്ത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. ആദ്യ ദിനത്തില്‍ 'അല്ലാഹുവിന്‍റെ സുന്ദര നാമങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.