"Clean up the world-2011"
ദുബൈ SKSSF- 200 വളണ്ടിയര്‍മാരെ പങ്കെടുപ്പിക്കും
ദുബായ് : ഒക്ടോബര്‍ 25- മുതല്‍ 28 വരെ ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ശുചിത്വ- ബോധവല്‍ക്കരണ കാമ്പൈന്‍ (ക്ലീന്‍ അപ്പ് ദി വേള്‍ഡ്-2011) നോടനുബന്ധിച്ചു 28-നു വെള്ളിയാഴ്ച നടക്കുന്ന ശുചീകരണ പ്രോഗ്രാമില്‍ എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരുന്നുറോളം വളണ്ടിയര്‍മാരെ പങ്കെടുപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഒക്ടോബര്‍ (26) ഇരുപതിയാരിനു മുമ്പായി എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ വെബ് :WWW.DUBAISKSSF.COM മുഖേന ഓണ്‍ലൈനിലോ, reg@dubaiskssf.com എന്ന ഇ മെയില്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.




