സുന്നി വിദ്യാര്‍ത്ഥികളുടെ സംഘശക്തി വിളിച്ചോതി ക്ലസ്റ്റര്‍ സമ്മേളനങ്ങള്‍
SKSSF ചെന്പ്ര ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു
തിരൂര്‍ : സത്സരണിക്കൊരു യുവ ജാഗ്രത എന്ന മുദ്രാവാക്യമുയര്‍ത്തി SKSSF ചെന്പ്ര ക്ലസ്റ്റര്‍ സമ്മേളനം ഞായറാഴ്ച വൈകീട്ട് മീനടത്തൂരില്‍ സമാപിച്ചു. പ്രകടനം 4 മണിക്ക് കുരിക്കള്‍ പടിയില്‍ നിന്നും ആരംഭിച്ച് മീനടത്തൂരില്‍ സമാപിച്ചു. രാത്രി 7 മണിക്ക് നടന്ന പൊതുസമ്മേളനം ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്‍മാന്‍ എന്ന ബാവ അധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ് ഹുദവി, സ്വലാഹുദ്ദീന്‍ ഫൈസി, ഹക്കീം ഫൈസി കാളാട്, സി.പി. അബൂബക്കര്‍ ഫൈസി, അശ്കര്‍ കോരന്‍കാവ്, സി.കെ. ഫാരിസ്, മനാസ് മൂപ്പന്ന, സി.പി. ബാസിത്ത്, എ.പി. മഅ്റൂര്‍ പ്രസംഗിച്ചു.
സഫീര്അന്പലക്കണ്ടി ക്ലസ്റ്റര്‍ സമ്മേളനം 27 ന്
കോഴിക്കോട് : അന്പലക്കണ്ടി ക്ലസ്റ്റര്‍ സമ്മേളനം ഒക്ടോബര്‍ 27 വ്യാഴാഴ്ച അന്പലക്കണ്ടി പി.സി. ഉസ്താദ് നഗറില്‍ നടക്കും. SKSSF സ്റ്റേറ്റ് പ്രസിഡന്‍റ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സത്യസാക്ഷികളാവുക എന്ന പ്രമേയത്തില്‍ SKSSF സ്റ്റേറ്റ് ജന. സെക്രട്ടറി ഓണന്പിള്ളി മുഹമ്മദ് ഫൈസി സംസാരിക്കും. സാഹിരിയാക്കളുടെ പാന്ഥാവും കാന്തപുരത്തിന്‍റെ കള്ളത്തരങ്ങളും എന്ന വിഷയത്തില്‍ മുജീബ് ഫൈസി പൂലോട് എല്‍.സി.ഡി ക്ലിപ്പ് സഹിതം സംസാരിക്കും.
SKSSF പെരുവളത്ത് പറന്പ ക്ലസ്റ്റര്‍ സമ്മേളനം നടത്തിഇരിക്കൂര് : സത്സരണിക്കൊരു യുവ ജാഗ്രത എന്ന പ്രമേയവുമായി SKSSF പെരുവളത്ത് പറന്പ ക്ലസ്റ്റര്‍ സമ്മേളനം നടത്തി. റഹ്‍മാനിയ്യ യതീംഖാന മദ്റസയില്‍ വെച്ച് നടന്ന പൊതുയോഗവും ക്ലാസും ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിച്ചു. റഹ്‍മാനിയ്യ മാനേജര്‍ കെ.വി. അബ്ദുല്‍ ഖാദര്‍ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഹംസ ദാരിമി ഇരിക്കൂര്‍ പ്രമേയ പ്രഭാഷണം നടത്തി. മുസ്തഫ അമാനിയുടെ അധ്യക്ഷതയില്‍ ഹാരിസ് റഹിമി, സി.പി. നൌഷാദ് മാസ്റ്റര്‍, ഇര്‍ശാദ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു. സലീം പി.പി. സ്വാഗതവും മുഖ്താര്‍ എന്‍ നന്ദിയും പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ചേറൂര്‍ ക്ലസ്റ്റര്‍ സമ്മേളനം
കണ്ണമംഗലം: എസ്.കെ.എസ്.എസ്.എഫ് ചേറൂര്‍ ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു. സമാപനയോഗം പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. പി.പി. സെയ്‌നുദ്ദീന്‍ ഫൈസി അധ്യക്ഷതവഹിച്ചു. സലാഹുദ്ദീന്‍ ഫൈസി, അലവി ഫൈസി, മുഈനുദ്ദീന്‍ ജിഫ്‌രി തങ്ങള്‍, ജാബിര്‍ ഹുദവി, സി.എം.എ. റഹൂഫ് റഹ്മാനി, കെ.പി.എം. ബഷീര്‍, വി.ടി. ശിഹാബ് എന്നിവര്‍ പ്രസംഗിച്ചു. പി.പി. മുഹമ്മദ് ഫൈസി, കെ.ടി. അമാനുള്ള എന്നിവര്‍ ക്ലാസെടുത്തു.
എസ്.കെ.എസ്.എസ്.എഫ് ഏഴൂര്‍ ക്ലസ്റ്റര്‍സമ്മേളനം
തിരൂര്‍: എസ്.കെ.എസ്.എസ്.എഫ് ഏഴൂര്‍ ക്ലസ്റ്റര്‍സമ്മേളനം സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. എ.കെ.സൈതാലിക്കുട്ടി അധ്യക്ഷതവഹിച്ചു. ഹസന്‍സഖാഫി പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
എസ്.കെ.എസ്.എസ്.എഫ് ഊരകം ക്ലസ്റ്റര്‍ സമ്മേളനം
ഊരകം: എസ്.കെ.എസ്.എസ്.എഫ് ഊരകം ക്ലസ്റ്റര്‍ സമ്മേളനം സമാപിച്ചു. എം. അബ്ദുള്ള ഹുദവി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അസ്‌ലു ഉദ്ഘാടനംചെയ്തു. ഷമീറുദ്ദീന്‍ ദാരിമി, ശരീഫ് ചുഴലി, കെ.ടി. സിദ്ദിഖ് മരക്കാര്‍ മൗലവി, എം. ശരീഫ്, ഹസ്ബുള്ള ബദ്‌രി, ഒ.കെ. ഹസീബ്, ഹസൈനാര്‍ വാഫി എന്നിവര്‍ പ്രസംഗിച്ചു. പൊതുയോഗത്തില്‍ ഒ.കെ. കുഞ്ഞിമാനു മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. സലാഹുദ്ദീന്‍ ഫൈസി, അബ്ദുള്‍ജബ്ബാര്‍, കെ.പി. ചെറീത് ഹാജി, പി.പി. ഹസ്‌കര്‍ എന്നിവര്‍ പ്രസംഗിച്ചു.
പറമ്പില്‍പീടിക സൂപ്പര്‍ ബസാര്‍ SKSSF ക്ലസ്റ്റര്‍ സമ്മേളനം 20, 21 തിയ്യതികളില്‍
തിരൂരങ്ങാടി: പറമ്പില്‍പീടിക സൂപ്പര്‍ ബസാര്‍ എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍ സമ്മേളനം 20, 21 തിയ്യതികളില്‍ നടത്താന്‍ തീരുമാനിച്ച തായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. യോഗത്തില്‍ ത്വാഹ ദാരിമി അധ്യക്ഷനായി. പി. നിസാര്‍, സുലൈമാന്‍ ഫൈസി ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.




