SKSSF വിഖായ ജില്ലാസമിതി നിലവില്‍ വന്നു
കാസര്‍കോട് : SKSSF കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ സംഘടനാപ്രവര്‍ത്തനം വിവിധ ഘടകങ്ങളില്‍ സജീവമാക്കുന്നതിന്റെ ഭാഗമായി ജില്ലാതല വിഖായ സമിതി (സന്നദ്ധസംഘം) യെ ജില്ലാസെക്രട്ടറിയേറ്റ് യോഗം പ്രഖ്യാപച്ചു. എം. എ. ഖലീല്‍ ചെയര്‍മാനും ഹാരീസ് ബെദിര കണ്‍വീനറും ഹമീദ് ഫൈസി കൊല്ലംപാടി, റഷീദ് ഫൈസി ആറങ്ങാടി, ജമാലുദ്ദീന്‍ ദാരിമി ബന്തടുക്ക തുടങ്ങിയവര്‍ സ്ഥിരം സമിതി അംഗങ്ങളുമായിരിക്കും. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, ഹാരീസ് ദാരിമി ബെദിര, ബഷീര്‍ ദാരിമി തളങ്കര, എം.എ.ഖലീല്‍, ഹാഷീം ദാരിമി ദേലംപാടി, മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, സത്താര്‍ ചന്തേര, മൊയ്‌തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, മുഹമ്മദലി നീലേശ്വരം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.




