സമസ്ത എണ്‍പതിയഞ്ചാം വാര്‍ഷികം റിയാദില്‍ 85 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
റിയാദ്: സത്യസാക്ഷികളാവുക എന്ന പ്രമേയത്തില്‍ 2012 ഫെബ്രുവരിയില്‍ മലപ്പുറത്ത് വെച്ച് നടക്കുന്ന സമസ്ത എണ്‍പതിയഞ്ചാം വാര്‍ഷിക സമ്മേളനത്തിന്ന് റിയാദ് എസ്.വൈ.എസ്, ഇസ്ലാമിക് സെന്റര്‍ സം യുക്ത 85 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരികരണം പ്രൊ.കെ.ആലികുട്ടി മുസ്ലിയാര്‍ ഉത്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാനായി എം.സി മുഹമ്മദ് കണ്ണൂരിനേയും, കണ്വീനറായി മുഹമ്മദ് കോയ തങ്ങള്‍ ചെട്ടിപ്പടിയേയും തിരഞ്ഞെത്തു. അബൂബക്കര്‍ ഫൈസി ചെമ്മനങ്ങാട് സ്വാഗതവും, ഷാഫി ദാരിമി നന്ദിയും പറഞ്ഞു.





