Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ദുബൈ എസ്.കെ.എസ്.എസ്.എഫ് ഈദ് മീറ്റ് നടത്തി
ദുബൈ: ഇബ്രാഹിമിന്റേയും(അ) ഇസ്മായിലിന്റേയും(അ) ത്യാഗത്തിന്റെ സ്മരണകള്‍ അയവിറക്കാന്‍ നാം തെയ്യാറാകണമെന്ന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പരഞ്ഞു. ദുബൈ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഈദ് മീറ്റിന്റെ ഉത്ഘാടനം നിര്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം സമൂഹം നേരിടുന്ന വെല്ലുവിളി ചില ചിതറിയ തീവ്രവാദ ചിന്തകളും, നിഷ്ക്രിയത്വവുള്ള ഒറ്റപെട്ട പ്രവര്‍ത്തനങളാണെന്ന് ഈദ് സന്തേശ പ്രഭാഷണത്തില്‍ സൈനുല്‍ ആബിദീന്‍ വാഫി പറഞ്ഞു. പരിപാടിയില്‍ വെച്ച് ദുബൈ സുന്നി സെന്‍റര്‍ മദ്റസയില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രധാനദ്ധ്യാപകന്‍ അബ്ദുന്നാസര്‍ മൗലവിയെയും ഏറ്റവും നല്ല സംഘടനാ പ്രവര്‍ത്തകനായി തെരഞ്ഞെടുക്കപ്പെട്ട യൂസുഫ് കാലടിയെയും dubaiskssf.com സൈറ്റിന്‍റെ ശില്‍പ്പിയും മോഡറേറ്ററുമായ മുസക്കുട്ടി കൊടിഞ്ഞിയെയും ഉപഹാരം നല്‍കി ആദരിച്ചു.മുഹമ്മദ് അസ്‍അദി, നൌഫല്‍ അസ്അദി, അബ്ദുല്‍ ഖാദര്‍ അസ്അദി, യഹ്‍യ അസ്അദി തുടങ്ങിയവരുടെ നേതൃത്വത്തില്‍ അസ്അദിയ്യ ഫൌണ്ടേഷന്‍ അവതരിപ്പിക്കുന്ന ബുര്‍ദ മജ്‍ലിസും, ബശീര്‍ പുളിങ്ങോം & പാര്‍ട്ടി അവതരിപ്പിക്കുന്ന മുഹ്‍യദ്ദീന്‍ മാല ആലാപന സദസ്സും, ദുബൈ സുന്നി സെന്‍റര്‍ വിദ്യാര്‍ത്ഥികളുടെ ഇശല്‍ വിരുന്ന് എന്നിവയും സദസ്സിനെ ആനന്ദനിര്വിതിയില്‍ ആക്കി. ദുബൈ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ഹക്കീം ഫൈസിയുടെ ആദ്യ്ക്ഷതയില്‍ നടന്ന മീറ്റിന്ന് മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും, എം.ബി.എ.ഖാദര്‍ നന്ദിയും പറഞ്ഞു.