Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പള്ളി ഉദ്ഘാടനം
കുമ്പള: മൊഗ്രാല്‍ പെറുവാഡ് മാളിയങ്കര കോട്ടശുക്‌റ് മസ്ജിദിന്റെ ഉദ്ഘാടനവും ജുമുഅഃ സ്ഥാപിക്കലും ഡിസംബര്‍ 23ന് നടക്കും. പള്ളി ഉദ്ഘാടനം 12 മണിക്ക് കുമ്പൂല്‍ സെയ്യിദ് അഹ്മദ് മുക്താര്‍ തങ്ങള്‍ നിര്‍വഹിക്കും. ജുമുഅഃ സ്ഥാപിക്കല്‍ കര്‍മത്തിന് കുമ്പള മേഖലാ സംയുക്തഖാസി ടി.കെ.എം.ബാവ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
എസ്.കെ.എസ്.എസ്.എഫ്. ആദര്‍ശ യാത്ര
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ്. ആദര്‍ശ യാത്ര ജനവരി ഒമ്പതിന് തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിച്ച് 12ന് മഞ്ചേശ്വരത്ത് സമാപിക്കും. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജാഥാ നായകനും വൈസ് പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ഉപനായകനും ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഡയറക്ടറും ട്രഷറര്‍ ഹാരിസ് ദാരിമി ബെദിര കോ-ഓര്‍ഡിനേറ്ററുമാകും. ആദര്‍ശ യാത്രയുടെ ഭാഗമായി ജനവരി 19ന് കാഞ്ഞങ്ങാട്ട് ആദര്‍ശ സമ്മേളനവും മുഖാമുഖവും സംഘടിപ്പിക്കും.
മദ്രസശിലാസ്ഥാപനം ഇന്ന്
പരപ്പ:ഹയാത്തുല്‍ ഇസ്‌ലാം മദ്രസ കെട്ടിടശിലാസ്ഥാപനം 15ന് 4 മണിക്ക് പാണക്കാട് സ യ്യിദ് മുനവ്വിറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. തുടര്‍ന്ന് പൊതുയോഗം. സ്വലാത്ത് മജ്‌ലിസിന് സയ്യിദ് സൈനുദ്ദീന്‍ അല്‍ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കും.