മുഅല്ലിം ദിനം ആചരിച്ചു
പയ്യന്നൂര്‍: കാറമേല്‍ തദ്ബീറുല്‍ ഇസ്‌ലാം മദ്രസയില്‍ മുഅല്ലിം ദിനം ആചരിച്ചു. സമസ്ത പയ്യന്നൂര്‍ റേഞ്ച് സെക്രട്ടറി സാജിഹു ശമീര്‍ അല്‍-അസ്ഹരി ഉദ്ഘാടനംചെയ്തു. കെ.സി.കെ.അബ്ദുള്‍കരീം ഹാജി അധ്യക്ഷനായി. അബ്ദുല്‍ അസീസ് ഹാജി പതാകയുയര്‍ത്തി. ഹസ്സന്‍ മുസ്‌ലിയാര്‍ ചേനോം, മുനീര്‍ അല്‍-അസ്ഹരി പടന്ന, ബഷീര്‍ മൗലവി ആലക്കാട് തുടങ്ങിയവര്‍ നേതൃത്വം നല്കി. ഒ.ടി.അബ്ദുല്‍ റസാഖ്, എം.ടി.പി.ശുഹൈല്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമസ്ത 85-ാം വാര്‍ഷിക കൂപ്പണ്‍ മദ്രസാ ലീഡര്‍ മുഹമ്മദ് അനീസിന് നല്‍കി പ്രകാശനംചെയ്തു. പി.യൂസുഫ് ഹാജി സ്വാഗതവും ബഷീര്‍ മൗലവി നന്ദിയും പറഞ്ഞു.
എട്ടിക്കുളം: ശറഫുല്‍ ഇസ്‌ലാം മദ്രസയില്‍ മു-അല്ലീം ദിനം ആചരിച്ചു. എ.എം.പി.ഖാസിം പതാകയുയര്‍ത്തി. കെ.എം.അബ്ദുല്‍ഖാദര്‍ ബാഖവി ഉദ്ഘാടനംചെയ്തു. യഹ്‌യ ബാഖവി വിഷയാവതരണവും എം.എ.ബഷീര്‍ ദാരിമി അനുസ്മരണ പ്രഭാഷണവും നടത്തി. മീത്തല്‍ മഹ്മൂദ് ഹാജി, ഇസ്മായില്‍ ഹാജി എന്നിവരെ ആദരിച്ചു. മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അധ്യക്ഷനായി. എം.ടി.പി.ഹമീദ് സ്വാഗതവും പി.അബ്ദുസലിം നന്ദിയും പറഞ്ഞു.




