റെയിഞ്ച് സാരഥി സംഗമം:ഹൈദര്‍ അലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും
മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷിക സമ്മേളന പ്രചരാണര്‍ത്ഥം 2011 ഡിസംബര്‍ 8ന് വ്യാഴം പതിനൊന്ന് മണിക്ക് ചേളാരിയില്‍ നടക്കുന്ന റെയിഞ്ച് സാരഥി സംഗമം സ്വാഗത സംഘം മുഖ്യ രക്ഷാധികാരി പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഫ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, ഡോ:ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുസമദ് പൂക്കോട്ടൂര്‍, പി.പി. മുഹമ്മദ് ഫൈസി പ്രസംഗിക്കും.
പരിപാടിയുടെ അവലോകന യോഗം മലപ്പുറം സുന്നി മഹല്ലില്‍ ചേര്‍ന്നു. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹാജി കെ മമ്മദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, അഹമ്മദ് തേര്‍ളായി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുള്ള ഫൈസി ചെറുകുളം ചര്‍ച്ചയില്‍ പങ്കെടുത്തു.





