Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
രണ്ടുപതിറ്റാണ്ട് നീളുന്ന നീതിനിഷേധം
ബാബരി മസ്ജിദ് ധ്വംസനത്തിന് പത്തൊമ്പത് ആണ്ട് തികയുന്നു. മാനവികതക്കെതിരായ ആ കൊടിയ അതിക്രമത്തിന്‍െറ കെടുതികളില്‍നിന്ന് നാട് ഇപ്പോഴും മുക്തമായിട്ടില്ല. ഇന്നും ബാബരി ധ്വംസനത്തിന്‍െറ വാര്‍ഷികത്തിന് ഭരണകൂടം രാജ്യമെങ്ങും കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കുന്നു. സുരക്ഷാക്രമീകരണങ്ങള്‍ കൂടുതല്‍ കര്‍ക്കശവും ഭദ്രവുമാക്കുന്നു. മുന്‍കരുതല്‍ അറസ്റ്റുകളും മുക്കുമൂലകള്‍ അരിച്ചുപെറുക്കിയുള്ള പരിശോധനകളും സജീവമാക്കുന്നു. രണ്ടു ദശകത്തിനുശേഷം ഇന്നും ഈ ദിനത്തെ സജീവമാക്കി നിര്‍ത്തുന്നതില്‍ മുഖ്യമായൊരു പങ്ക് സര്‍ക്കാറിന്‍െറ ഈ അതിജാഗ്രതാനീക്കങ്ങള്‍ക്കാണ് എന്നുപറയാം.more...