സാരഥി സംഗമം രജിസ്‌ട്രേഷന്‍ ഒന്‍പത് മണിക്ക്
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 85-ാം വാര്‍ഷിക പ്രചാരണാര്‍ ത്ഥം 404 റൈഞ്ചുകളുടെ പ്രസിഡണ്ട്, സെക്രട്ടറിമാരുടെ സുപ്രധാന സംഗമം ഇന്ന് പകല്‍ 11 മണിക്ക് ചേളാരി ശംസുല്‍ ഉലമാ നഗറില്‍ നടക്കും. സംഗമത്തില്‍ സംബന്ധിക്കുന്നവരുടെ രജിസ്‌ട്രേഷന്‍ 9 മണിക്ക് ചേളാരി ശംസുല്‍ ഉലമാ നഗരിയില്‍ ആരംഭിക്കും. പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതവും, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷതയും വഹിക്കും. പ്രമേയ പ്രഭാഷണവും, പ്രൊജക്ക്ട് അവതരണവും അബ്ദുസമദ് പൂക്കോട്ടൂര്‍ നിര്‍വഹിക്കും. ഫ്രൊ.കെ.ആലിക്കുട്ടി മുസ് ലിയാര്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പി.പി. മുഹമ്മദ് ഫൈസി വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ പിണങ്ങോട് അബൂബക്കര്‍, മൂജീബ് ഫൈസി പൂലോട് പ്രസംഗിക്കും.




