ഖുര്‍ആന്‍ കാമ്പയിന്‍ തുടങ്ങി
വേങ്ങര: ഊരകം റെയ്ഞ്ച് ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ഖുര്‍ആന്‍ കാമ്പയിന്‍ തുടങ്ങി. വി. മുഹമ്മദലി ദാരിമി അധ്യക്ഷതവഹിച്ചു. ഉസ്മാന്‍ ഫൈസി ഉദ്ഘാടനംചെയ്തു. ഹുസൈന്‍ ദാരിമി, പി.പി. അബ്ദുറഹീം മുസ്‌ലിയാര്‍, ബീരാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.
മുഅല്ലിം ദിനം
തിരൂരങ്ങാടി: കക്കാട് മിഫ്താഹുല്‍ ഉലൂം ഹയര്‍സെക്കന്‍ഡറി മദ്രസയില്‍ 18ന് മുഅല്ലിം ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. യോഗത്തില്‍ അബ്ദുസ്സലാം ബാഖവി അധ്യക്ഷനായി. യാഹു ബാഖവി, പി.എം. ഹംസ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗതസംഘം ഓഫീസ്
പഴയങ്ങാടി: എസ്.കെ.എസ്.എസ്.എഫ്. മാടായി മേഖലാ കമ്മിറ്റി ജനവരിയില്‍ നടത്തുന്ന സമ്മേളന സ്വാഗതസംഘം ഓഫീസ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഫൈസി അധ്യക്ഷനായി. സയ്യിദ് സ്വഫ്‌വാന്‍കോയ തങ്ങള്‍, ഇബ്രാഹിം ഹാജി മുട്ടം, മഹമ്മൂദ് ഹാജി, അബ്ദുള്‍ റഹീം പുതിയങ്ങാടി, എസ്.ഇ.അബ്ദുള്‍ ജലീല്‍, ഇ.വി.അബ്ദുള്‍ കരീം മൗലവി എന്നിവര്‍ സംസാരിച്ചു.




