കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ അബ്ബാസിയ്യ മേഖലാ കമ്മിറ്റി
കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ മെന്പര്‍ഷിപ് കാന്പയിന്‍റെ ഭാഗമായി പുതിയ യൂണിറ്റ് കമ്മിറ്രികള്‍ നിലവില്‍ വന്നു. മേഖലാ കമ്മിറ്റി രൂപീകരണങ്ങള്‍ ഡിസംബര്‍ പകുതിയോടെ പൂര്‍ത്തിയാവും. അബ്ബാസിയ്യ മേഖലാ കമ്മിറ്റി രൂപീകരണം സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്നു. മുജീബ് റഹ്‍മാന്‍ ഹൈതമിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ഉസ്മാന്‍ ദാരിമി അടിവാരം ഉദ്ഘാടനം ചെയ്തു. ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. 2012, 2013 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി അബ്ദുറസാഖ് ദാരിമി (പ്രസിഡന്‍റ്), ഹസ്സന്‍ കുട്ടി (ജന.സെക്രട്ടറി), അബ്ദുല്‍ ഹമീദ് അന്‍വരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. ടി.എച്ച്. അശ്റഫ് ദാരിമി, ബശീര്‍ മൗലവി, അബ്ദുല്‍ ഗഫൂര്‍ കാപ്പന്‍ (വൈ.പ്രസി), മുസ്തഫ ചട്ടിപ്പറന്പ്, അജ്നാസ്, ബശീര്‍ (ജോ.സെക്ര) സിദ്ദീഖ് കുഴിപ്പുറം (ഓഡിറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. റിട്ടേണിംഗ് ഓഫീസര്‍ ഇഖ്ബാല്‍ മാവിലാടം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി, ഗഫൂര്‍ ഫൈസി പൊന്മമള, അലിക്കുട്ടി ഹാജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.





