മുഅല്ലിം ദിനാചരണം
തിരൂരങ്ങാടി: കൊടിഞ്ഞി ചെറുപാറ ബാബുസലാം മദ്രസയില്‍ നടന്ന മുഅല്ലിം ദിനാചരണം കെ.പി. മുത്തുതങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇ. മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി.
ദിക്ര്‍ ദുആ സമ്മേളനം ഇന്ന്
തിരുവമ്പാടി: ശംസുല്‍ ഉലമ ഇസ്‌ലാമിക് സെന്റര്‍ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദിക്ര്‍ ദുആ സമ്മേളനം വ്യാഴാഴ്ച വൈകുന്നേരം 6.30-ന് നടക്കും. ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍ നേതൃത്വം നല്‍കും. ബുധനാഴ്ചത്തെ പരിപാടി എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. കെ.എം. അലി മുസ്‌ല്യാര്‍, ഒ.എം. അബ്ദുറഹിമാന്‍, എ.എം. നജിമുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.
സമസ്ത വാര്‍ഷികം
കല്പറ്റ: സമസ്ത വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ശനിയാഴ്ച കല്പറ്റയില്‍ സംഘടിപ്പിക്കുന്ന പ്രചാരണ സമ്മേളനം വിജയിപ്പിക്കാന്‍ എസ്.കെ.ജെ.എം. കല്പറ്റ റെയ്ഞ്ച് പ്രവര്‍ത്തക സമിതിയും മേഖലാ സ്വാഗതസംഘവും തീരുമാനിച്ചു.
പി. അബ്ദുള്ളക്കുട്ടി ദാരിമി അധ്യക്ഷത വഹിച്ചു. കെ.എ. നാസര്‍ മൗലവി, കെ.പി. അബൂബക്കര്‍ മൗലവി, ഉസ്മാന്‍കോയ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു. മേഖലാ സ്വാഗതസംഘം ഭാരവാഹികള്‍: സൈനുല്‍ ആബിദീന്‍ ദാരിമി (ചെയര്‍), അബ്ദുള്‍ഖാദര്‍, വി.പി. ഇബ്രാഹിം ഫൈസി, അബ്ദുള്‍ റഹ്മാന്‍ മൗലവി (വൈസ് ചെയര്‍), സിദ്ദിഖ് (ജന. കണ്‍), അബാസ് മൗലവി, ബഷീര്‍ ചുഴലി, അയൂബ് (കണ്‍), പനന്തറ മുഹമ്മദ് (ഖജ).
എസ്.കെ.എസ്.എസ്.എഫ്. ഏറ്റുവാങ്ങി
കല്പറ്റ: എസ്.കെ.എസ്.എസ്.എഫിന് കീഴിലെ സഹചാരി റിലീഫ് സെല്ലിലേക്ക് ജില്ലാ കമ്മിറ്റി സ്വരൂപിച്ച ഫണ്ട് ജില്ലാ പ്രസിഡന്റ് കെ.മുഹമ്മദ്കുട്ടി ഹസനിയില്‍ നിന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി തങ്ങള്‍ ഏറ്റുവാങ്ങി.
അബ്ദുള്‍ സലാം ദാരിമി, ഹാരിസ് ബാഖവി, അബ്ദുള്‍ ലത്തീഫ് വാഫി, അലിയമാനി, അയൂബ്, നൗഫല്‍, പി.വി.ജാഫര്‍, ശിഹാബ് ഫൈസി, പി.സി.താഹിര്‍, റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.




