സമസ്ത മുഹര്‍റം ക്യാമ്പ് മനാമയില്‍
മനാമ: സത്യസാക്ഷികളാകുക എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റി ആചരിച്ചു വരുന്ന സമസ്ത സമ്മേളന പ്രചരണത്തിന്റെയും മുഹര്‍റം കാമ്പയിന്റെയും ഭാഗമായി ചൊവ്വ മനാമ കേന്ദ്ര മദ്രസ്സയില്‍ മുഹര്‍റം ഏകദിന പഠന ക്യാമ്പ് നടക്കും. കാലത്ത് 9 മണിക്ക് സയ്യിദ് അസ്ഹര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
നോമ്പുതുറ വരെ നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ വിവിധ സെഷനുകളിലായി മുഅ#്മിനും ശൈത്വാനും, സമയം അമൂല്യമായ അനുഗ്രഹം, പ്രവാസം ലാഭവും നഷ്ടവും, സമസ്ത പിന്നിട്ട പാത എന്നീ വിഷയങ്ങളും ആദര്‍ശ ചര്‍ച്ചകളും നടക്കും.
സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍, സി.കെ.പി അലി മുസ്‌ലിയാര്‍, മുഹമ്മദലി ഫൈസി വയനാട്, അബ്ദു റസാഖ് നദ്‌വി, സലീം ഫൈസി പന്തീരിക്കര, ഹുസൈന്‍ മുസ്‌ലിയാര്‍ വെണ്ണക്കോട്, മുഹമ്മദലി മുസ്‌ലിയാര്‍ കൊടുവള്ളി തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 33248017.




