മുസ്‌ലിംങ്ങളുടെ പുരോഗതിക്കുകാരണം സംഘബോധം -അബാസലി തങ്ങള്‍
കല്പറ്റ: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മുസ്‌ലിംങ്ങളുടെ പുരോഗതിക്കു കാരണം സംഘബോധമാണെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിംങ്ങള്‍ അഭിമാനകരമായ നേട്ടം കൈവരിച്ചു. സമസ്ത വാര്‍ഷിക പ്രചാരണാര്‍ഥം ജില്ലാ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റി സംഘടിപ്പിച്ച സ്‌പെഷല്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ. മുഹമ്മദ് കുട്ടി ഹസനി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ കമ്മിറ്റി ഡിസംബര്‍ 17ന് കല്പറ്റയില്‍ നടത്തുന്ന പ്രചാരണ സമ്മേളനം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. ഹാരിസ് ബാഖവി കമ്പളക്കാട്, നാസര്‍ മൗലവി കല്പറ്റ, അബ്ദുസലാം ദാരിമി, പി.സി.ത്വാഹിര്‍, കെ.എ. റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.




