Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ആദര്‍ശ സമ്മേളനം
പൊന്നാനി: സത്യസായികളാവുക എന്ന പ്രമേയത്തില്‍ സമസ്ത ആദര്‍ശസമ്മേളനം ഡിസംബര്‍ അവസാനവാരം പൊന്നാനിയില്‍ സംഘടിപ്പിക്കാന്‍ പുതുപൊന്നാനി റെയ്ഞ്ച് സംഗമം തീരുമാനിച്ചു. ടി.മൊയ്തീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഒ.ഒ.സി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: ടി.എ.റശീദ് ഫൈസി (ചെയ.), സി.എ.കെ.റസാക്ക് (കണ്‍.), അബ്ദുള്ള അശറഫി (ട്രഷ.).
സമസ്ത സംഗമം നടത്തി
വടകര: സമസ്തയുടെ 85-ാം വാര്‍ഷിക മഹാസമ്മേളന പ്രചാരണാര്‍ഥം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വില്യാപ്പള്ളിയില്‍ സംഗമം സംഘടിപ്പിച്ചു. എം.വി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വില്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.