കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ മീലാദ് സമ്മേളന സ്വാഗത സംഘം രൂപീകരിച്ചു
കുവൈത്ത് സിറ്റി : 2012 ഫെബ്രുവരി 9, 10 തിയ്യതികളില്‍ അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തില്‍ വെച്ച് കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം മുഹബ്ബത്തെ റസൂല്‍ 2012 ന് സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി ശംസുദ്ദീന്‍ ഫൈസി (രക്ഷാധികാരി), ഉസ്‍മാന്‍ ദാരിമി (ചെയര്‍മാന്‍), ഇല്‍യാസ് മൗലവി (വൈസ് ചെയര്‍മാന്‍), ഇഖ്ബാല്‍ മാവിലാടം (ജനറല്‍ കണ്‍വീനര്‍), ഹനീഫ കൊടുവള്ളി (ജോയിന്‍റ് കണ്‍വീനര്‍), ഇ.എസ്.അബ്ദുറഹ്‍മാന്‍ ഹാജി (ട്രഷറര്‍), അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള (ഫൈനാന്‍സ്), മന്‍സൂര്‍ ഫൈസി, മുജീബ് റഹ്‍മാന്‍ ഹൈത്തമി (പബ്ലിസിറ്റി), സിദ്ദീഖ് ഫൈസി കണ്ണാടിപ്പറന്പ്, ഫൈസല്‍ ഫൈസി (സോവനീര്‍), അബ്ദുല്‍ ലത്തീഫ് എടയൂര്‍ (പ്രോഗ്രാം), മൊയ്തീന്‍ ഷാ മൂടാല്‍, ഫൈസല്‍ ഹാജി നാദാപുരം (ഫുഡ്), ശറഫുദ്ദീന്‍ കുഴിപ്പുറം, ടി.പി. റാഫി പുതുപ്പറന്പ് (സ്റ്റേജ്, ലൈറ്റ് & സൗണ്ട്), ഗഫൂര്‍ പുത്തനഴി (മീഡിയ) അബ്ദുറഹ്‍മാന്‍ കോയ (വളണ്ടിയര്‍) അലിക്കുട്ടി ഹാജി, ഫൈസല്‍ ടി.വി. (റിസപ്ഷന്‍), ഇസ്‍മാഈല്‍ പയ്യന്നൂര്‍ (ട്രാന്‍സ്പോര്‍ട്ടേഷന്‍) എന്നിവരെ തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറന്പ് സ്വാഗതവും ഇഖ്ബാല്‍ മാവിലാടം നന്ദിയും പറഞ്ഞു.




