ദുബൈ കോഴിക്കോട് ജില്ലാ SKSSF ന് പുതിയ ഭാരവാഹികള്‍
ദുബൈ : ദുബൈ കോഴിക്കോട് ജില്ലാ SKSSF പ്രവര്‍ത്തക സംഗമം ദുബൈ സുന്നി സെന്‍റര്‍ ഓഡിയത്തില്‍ ചേര്‍ന്നു. സമസ്ത 85-ാം വാര്‍ഷികത്തോടനുബന്ധിച്ച് ദുബായില്‍ നടക്കുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളികളാകാനും സമ്മേളനത്തോടനുബന്ധിച്ച് ഐക്യദാര്‍ഢ്യ സമ്മേളനം നടത്താനും ജനുവരി 27 ന് ദുബൈ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലിക വിജയിപ്പിക്കാനും തീരുമാനിച്ചു. പ്രവര്‍ത്തക സംഗമം ഹക്കീം ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ഹുസൈന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. അശ്റഫ് തങ്ങള്‍ തച്ചംപൊയില്‍, ഇബ്റാഹീം മുറിച്ചാണ്ടി, ഇസ്‍മാഈല്‍ ഏറാമല, ഖാദര്‍ ഫൈസി, മുഹമ്മദ് പുറമേരി, കരീം എടപ്പാള്‍, അഡ്വ. ശറഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. സിദ്ദീഖ് തേനങ്ങല്‍ സ്വാഗതവും ശമീം പന്നൂര്‍ നന്ദിയും പറഞ്ഞു. ഇബ്റാഹീം മുറിച്ചാണ്ടി അവതരിപ്പിച്ച പാനല്‍ യോഗം ഐക്യകണ്ഠേന അംഗീകരിച്ചു.
ഭാരവാഹികള്‍ : സിദ്ദീഖ് തേനങ്ങല്‍ (പ്രസിഡന്‍റ്). ജാഷാദ് ഹുദവി, നാസര്‍ റഹ്‍മാനി, ശിഹാബുദ്ദീന്‍ ആര്‍.ഇ.സി., ശമീര്‍ മലയമ്മ (വൈസ് പ്രസിഡന്‍റുമാര്‍). ശമീം പന്നൂര്‍ (ജനറല്‍ സെക്രട്ടറി), റഈസ് കോട്ടക്കല്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി). മുഹമ്മദ് റാഫി പൂനൂര്‍, ശഫീഖ് മോഡേണ്‍, പി.കെ. അസീസ്, ശമീര്‍ പി.വി. (സെക്രട്ടറിമാര്‍). ഹുസൈന്‍ റഹ്‍മാനി (ട്രഷറര്‍)





