Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജാലികാ പ്രയാണം
കൊടുവള്ളി: 26-ന് കൊടുവള്ളിയില്‍ നടക്കുന്ന മനുഷ്യജാലികയുടെ പ്രചാരണാര്‍ഥം മേഖലാ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിച്ച ജാലിക സന്ദേശയാത്രയ്ക്ക് സ്വീകരണം നല്കി. സാബിത്ത് മടവൂര്‍, സൈനുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു. പി.സി. നാഫി സ്വാഗതവും ജാഥാ ക്യാപ്റ്റന്‍ ഫാറൂഖ് പന്നൂര്‍ നന്ദിയും പറഞ്ഞു.
അറബിക് സര്‍വകലാശാല വേണം -ഹൈദരലി ശിഹാബ്തങ്ങള്‍
കോഴിക്കോട്: കേരളത്തില്‍ അറബിക് സര്‍വകലാശാലയുടെ പ്രസക്തി വര്‍ധിച്ചുവരികയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. 'അറബിക് സര്‍വകലാശാലയുടെ അനിവാര്യത' എന്ന വിഷയത്തെക്കുറിച്ച് അറബിക് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി കേരള, കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി, കോഴിക്കോട് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാദങ്ങളിലൂടെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമം-ഹൈദരലി ശിഹാബ്തങ്ങള്‍
നാദാപുരം: ഇ-മെയില്‍ വിവാദങ്ങളിലൂടെ കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നുവെന്നും ഇതിനെതിരെ സമുദായം ജാഗ്രതയോടെ രംഗത്തിറങ്ങണമെന്നും പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു.
കേരളം മതസൗഹാദത്തിന്റെ മഹനീയ മാതൃക നിലനില്‍ക്കുന്ന സംസ്ഥാനമാണ്. വിഷയദാരിദ്ര്യമുണ്ടാവുമ്പോള്‍ വിവാദമുണ്ടാക്കുന്നത് ശരിയായ സമീപനമല്ല. ജനോപകാരപ്രദവും ജനകീയവുമായ റിലീഫ് പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവവും ജാഗ്രതയോടുംകൂടി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.