Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ മനുഷ്യജാലിക ജനുവരി 27ന്
റിയാദ് : റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന മനുഷ്യജാലിക ജനുവരി 27 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് ശിഫ ജസീറ ബത്ത്ഹ റിയാദ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പിതാംബര കുറുപ്പ് എം.പി., ടി.പി. മുഹമ്മദ് (എം.ഡി., ഹുദ ഗ്രൂപ്പ്), മൊയ്തീന്‍ കോയ (കെ.എം.സി.സി.), സി.എം. കുഞ്ഞി (ഒ.ഐ.സി.സി), അബുട്ടി മാസ്റ്റര്‍ ശിവപുരം, അഡ്വ. ജയദേവന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
SKSSF മനുഷ്യജാലിക 26ന് ദമ്മാമില്‍
ദമ്മാം : SKSSF സംസ്ഥാന കമ്മിറ്റി കേരളത്തിനകത്തും പുറത്തുമായി രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന മനുഷ്യജാലിക ജനുവരി 26 വ്യാഴാഴ്ച രാത്രി 9.30 ന് ദമ്മാം സഫ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കാന്‍ കിഴക്കന്‍ പ്രവിശ്യാ ഇസ്‍ലാമിക് സെന്‍റര്‍ തീരുമാനിച്ചു. പ്രവിശ്യയിലെ വിവിധ സംഘടനാ മാധ്യമ പ്രതിനിധികള്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി സബ് കമ്മിറ്റി രൂപീകരിച്ചു. ഉമര്‍ ഓമശ്ശേരി ചെയര്‍മാന്‍, ഹുസൈന്‍ ചേലേന്പ്ര വൈസ് ചെയര്‍മാന്‍, അസ്‍ലം മൗലവി അടക്കാത്തോട് കണ്‍വീനര്‍, മുസ്തഫ ദാരിമി നിലന്പൂര്‍ ജോ.കണ്‍വീനര്‍, ഇബ്റാഹീം ഓമശ്ശേരി മെന്പര്‍. ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ യൂസുഫ് ഫൈസി വാലാട് അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹ്‍മാന്‍ മലയമ്മ, മാഹീന്‍ വിഴിഞ്ഞം, മുസ്തഫ ദാരിമി നിലന്പൂര്‍, ഹുസൈന്‍ ചെലേന്പ്ര, അശ്റഫ് ഫൈസി, ഇബ്റാഹീം ഓമശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു. ഉമര്‍ ഓമശ്ശേരി സ്വാഗതവും അസ്‍ലം മൗലവി നന്ദിയും പഞ്ഞു.
കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ മനുഷ്യ ജാലിക 27 ന്
കുവൈത്ത് സിറ്റി : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന സന്ദേശവുമായി SKSSF റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കേരളത്തിലെ ജില്ലാ ആസ്ഥാനങ്ങളിലും ഗള്‍ഫ് നാടുകളിലും സംഘടിപ്പിക്കുന്ന മനുഷ്യജാലിക കുവൈത്തില്‍ ജനുവരി 27 നടത്തുമെന്ന് കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഭാരവാഹികള്‍ അറിയിച്ചു. 27 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ഫഹാഹീല്‍ സൂഖ് അല്‍ സബ കോഹിനൂര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന മനുഷ്യജാലികയില്‍ കുവൈത്തിലെ മത സാമൂഹിക സംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
അബുദാബി SKSSF മനുഷ്യജാലിക ജനുവരി 27ന്
റിപ്പബ്ലിക് ദിന പരിപാടി : "മനുഷ്യജാലിക" അബുദാബിയില്‍ ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ... ജനുവരി 27 (വെള്ളി) വൈകീട്ട് 7.30ന്   ഭാരവാഹികള്‍ അറിയിച്ചു.
ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ മനുഷ്യജാലിക 26 ന് വൈകീട്ട് 8.00 ന്ശറഫിയ ടേസ്റ്റി ഓഡിറ്റോറിയത്തില്‍
ജിദ്ദജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ മനുഷ്യജാലിക 26 ന് വൈകീട്ട് 8.00 ന്ശറഫിയ ടേസ്റ്റി ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന്  ഭാരവാഹികള്‍ അറിയിച്ചു.