മനുഷ്യജാലിക - പാട്ട്
ആത്മിയതയുടെ മൂശയിലൂതി കാച്ചിയെടുത്തൊരു പൊന്നാണ്
ആര്‍ദര്‍ശത്തിന്‍ വിശുദ്ധിയിലൂന്നി ഉന്നതിപൂകിയതൊന്നാണ്
സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാഎന്നൊരു പ്രസ്ഥാനം
സത്യസനാതന സമരത്തിന്റെ അമരക്കാരുടെ ആസ്ഥാനം
ആദരരായൊരു നേതാക്കള്‍
അവരാണെന്നും ജേതാക്കള്‍
സമസ്‌ത മുന്നോട്ട് - പടിപടിയായ് മേലോട്ട്
മഖ്‌ദൂമെന്ന മഹാരഥ പണ്ഡിത വന്ദ്യരുയര്‍ത്തിയ ദര്‍ശനമില്‍
അഭിവന്ദ്യരുയര്‍ത്തിയ ദര്‍ശനമില്‍
മമ്പുറം തങ്ങളും ഉമര്‍ഖാളിയും കൊണ്ട് നടന്നൊരു ചര്യകളില്‍
ചെണ്ട് വിടര്‍ത്തിയ ചര്യകളില്‍
ബാഫഖിതങ്ങളും പൂക്കോയ തങ്ങളും ശിഹാബ് തങ്ങളും ആ വഴിയില്‍
ഭാസുരമായൊരു സല്‍ഗുണ സന്ദേശങ്ങളുയര്‍ത്തിയ നേരത്തില്‍
നന്മ ഉയര്‍ത്തിയ നേരത്തില്‍
ഉലമാക്കന്മാര്‍ തിരിനീട്ടി. ഉജ്വലമായൊരു വഴികാട്ടി
സമസ്‌ത മുന്നോട്ട് - പടിപടിയായ് മേലോട്ട്
ഇന്ത്യന്‍സ്വാതന്ത്ര്യത്തിന് ബ്രിട്ടന് നേരെ നെഞ്ച് വിരിച്ചവരാം
ഉശിരന്മാരായ് നിന്നവരാം
സ്വന്തം ജീവനരകതം കൊണ്ട് ഇതിഹാസങ്ങള്‍ രചിച്ചവരാം
ഇസ്‌ലാംവാരിപുണര്‍ന്നവരാം
അവരുടെ ചൂരും ചൊടിയും കണ്ട് വളര്‍ന്നു വന്നൊരുമക്കളിതാ
അന്നും ഇന്നും എന്നും മതസൗഹാര്‍ദ്ദത്തിന്‍ വക്താക്കളിതാ
സൗഹാര്‍ദ്ദത്തിന്‍ പൂക്കളിതാ
സമസ്‌തതന്‍ പിന്‍ഗാമികളായ്
എസ് കെ എസ് എസ് എഫ് വരവായ്
സൗഹാര്‍ദ്ദം കാക്കുന്നു - സൗമ്യതയാല്‍ നീങ്ങുന്ന
സ്വാതന്ത്ര്യത്തിന്നാറുപതിറ്റാണ്ടായിട്ടും നാം പിന്നോക്കം
മുസല്‍മാനെന്നും പിന്നാക്കം
സ്വതന്ത്ര്യ ഇന്ത്യയില്‍ നമ്മള്‍ക്കില്ലാ നേട്ടമിന്ന് പണതൂക്കം
നേട്ടമിന്നു പണത്തൂക്കം
അക്ഷര താരകമാലകള്‍ കോര്‍ക്കാന്‍ എസ് കെ എസ് എസ് എഫ് എത്തി
അക്ഷമരായ് മനസ്സൊന്നിയ്‌ക്കാന്‍ ആഹ്വാനങ്ങള്‍കൊണ്ടെത്തി
മനുഷ്യജാലിക നാടാകേ
മാനവബോധമുണര്‍ത്താനേ
ഒരുമയിലായ് ചേരുന്നു - കൈത്തിരികള്‍ നീട്ടുന്ന
തീവ്രവികാരം ഇസ്‌ലാം ദീനിനു ചിന്തകളല്ലെന്നറിയിച്ചു
അന്തരംഗം ഉണര്‍ത്തിച്ചു.
തെറ്റും ശരിയും കതിരും പതിരും വേര്‍തിരിച്ചു കാണിച്ചു
ദീനിന്‍ മഹത്വം അറിയിച്ചു
സമസ്‌ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഒരു മാതൃകയായി.
സാമുദായിക സ്‌പര്‍ദകള്‍ നീക്കാന്‍ ഒരു മയില്‍ മനുശ്വജാലികയായ്
ഒരുമയില്‍ മനുഷ്യജാലികയായ്
പിരിശക്കണ്ണിവിളക്കുകയായ്
പരിശില്‍ ഒത്തൊരുമിയ്‌ക്കുകയായ്
നാടാകേ പ്രശംസാ - ജാലികക്കാശംസാ
മനുഷ്യജാലിക പ്രതിജ്ഞ - 2012
ചിന്തക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഇന്ത്യന്‍ പൗരന് ലഭിക്കുന്ന അവകാശമാണ് നമ്മുടെ റിപ്പബ്ലിക്കിന്റെ ഏറ്റവും മികച്ച സംസ്‌കാരമെന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു.
വിവിധ സംസ്‌കാരങ്ങളേയും വിശ്വാസങ്ങളേയും മാനിച്ച് കൊണ്ട് തന്നെ അന്തസുള്ള ഒരു രാഷ്‌ട്രമായി തല ഉയര്‍ത്തി നില്‍ക്കുന്നതാണ് ഇന്ത്യയുടെ മഹത്വമെന്ന് ഞങ്ങള്‍ ഉറക്കെ ഉദ്‌ഘോഷിക്കുന്നു.
വിരുദ്ധമായി ചിന്തിക്കുന്നവരും വിഭാഗീയത സൃഷ്‌ടിക്കുന്നവരും രാഷ്‌ട്രത്തിന്റെ ശത്രുക്കളാണെന്ന് ഞങ്ങള്‍ സഗൗരവം തിരിച്ചറിയുന്നു.
അക്രമിയായ ഭരണാധികാരികള്‍ക്കും അരാജകത്വം സൃഷ്‌ടിക്കുന്ന ഭരണിയര്‍ക്കും നമ്മുടെ നാട്ടില്‍ ഇടമുണ്ടാവരുതെന്ന് നാം ആര്‍ജ്ജവത്തോടെ ആഗ്രഹിക്കുന്നു.
വൈവിധ്യങ്ങള്‍ക്കിടയിലും സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ജീവസുറ്റ ഇന്ത്യന്‍ മനസ്സ് കരുതലോടെ സൃഷ്‌ടിക്കാന്‍ നാം ഓരോ ഇന്ത്യക്കാരനും ബാധ്യതയുണ്ട്.
റിപ്പബ്ലിക്കിന്റെ ഈ സുന്ദര സുദിനത്തില്‍ നമുക്ക് അതിനായി പ്രതിജ്ഞ പുതുക്കാം.
കൂടുതല്‍ കരുത്തോടെ, ആത്മവിശ്വാസത്തോടെ ഞങ്ങള്‍ വിളിച്ച് പറയുന്നു രാഷ്‌ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍
SKSSF സിന്ദാബാദ്
മനുഷ്യജാലിക-2012
1-ദക്ഷിണ കന്നഡ - ഉളളാള 2-ചിക്‌മാംഗ്ലൂര്‍ 3-ഹാസ്സന്‍ 4-കൊടുക്-മൂര്‍നാഡ് 5- കാസര്‍ഗോഡ്-മഞ്ചേസ്വരം 6-കണ്ണൂര്‍-മട്ടന്നൂര്‍ 7-വയനാട്-മീനങ്ങാടി 8-കോഴിക്കോട്-കൊടുവളളി 9-മലപ്പുറം-കൊണ്ടോടി 10-പാലക്കാട്-അലനല്ലൂര്‍ 11-തൂശൂര്‍-ചെറുതുരുത്തി 12-എറണാംകുളം-കാക്കനാട് 13-ഇടുക്കി-വണ്ണപ്പുറം 14-ആലപ്പുഴ-ആലപ്പുഴ 15-തിരുവനന്തപരം-ഗാന്ദിപാര്‍ക്ക് 16-നീലഗിരി-പാടന്തറ 17-കൊല്ലം-കൊല്ലം 18-ബാംഗ്ലൂര്‍ 19-ചെന്നൈ 20-ഡല്‍ഹി 21-ദുബൈ 22-ഷാര്‍ജ 23-ബഹറൈന്‍ 24-കുവൈത്ത് 25-അബൂദാബി 26-ഖത്തര്‍ 27-ദമാം 28-റിയാദ് 29-മക്ക 30-ജിദ്ദ 31 - മസ്‌ക്കറ്റ് 32 - സലാല 33. ലക്ഷദ്വീപ്, കില്‍ത്താന്‍ 34. അന്തമാന്‍




