സമസ്ത 85 ാംവാര്‍ഷികം
സന്ദേശ യാത്ര പ്രയാണം തുടങ്ങി
കന്യാകുമാരി: 2012 ഫെബ്രുവരി 23 - 26 വരെ വേങ്ങര-കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത എണ്‍പത്തിഅഞ്ചാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കോട്ടുമല ടി.എം.ബാപ്പുമുസ്‌ലിയാരുടെ നേതൃത്വത്തില്‍ കന്യാകുമാരി കുളച്ചലില്‍ നിന്ന് 2012 ജനുവരി 23 ഇന്ന് തുടങ്ങിയ സമസ്ത സന്ദേശയാത്ര രാവിലെ ഒന്‍പതുമണിക്ക് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍, ഫ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, കെ.ടി. ഹംസ മുസ്‌ലിയാര്‍, , കാളാവ് സൈതലവി മുസ്‌ലിയാര്‍,റഹ്മത്തുള്ള ഖാസിമി മൂത്തേടം, ഹാജി കെ.മമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് എം.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, നാസ്വിര്‍ ഫൈസി കൂടത്തായി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ശാഹുല്‍ഹമീദ് മാസ്റ്റര്‍, കെ.എ.റഹ്മാന്‍ ഫൈസി, സി.എം.കുട്ടി സഖാഫി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, സലീം എടക്കര, വാണിയമ്പലം കുഞ്ഞിമോന്‍ ഹാജി, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, ലത്വീഫ് ഫൈസി മേല്‍മുറി, ഹബീബുല്ലാഹ് ഫൈസി, ഇബ്രാഹീം ഫൈസി കുന്നത്ത്, പി.ടി.അലി മുസ്‌ലിയാര്‍, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ സംബന്ധിച്ചു.






