ഉദ്ബോധന ക്ലാസ് സംഘടിപ്പിക്കും
പതിയാശ്ശേരി, കൊടുങ്ങല്ലൂര്‍ : ഇലാഹീ ചിന്തയും ബോധവും നഷ്ടപ്പെട്ട് അനിസ്‍ലാമിക പ്രവണത വര്‍ദ്ധിക്കുകയും മതത്തില്‍ നിന്ന് വരെ വ്യതിചലിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സമൂഹത്തെ മത ബോധമുള്ളവരാക്കി മാറ്റുന്നതിന് വേണ്ടി സത്യസാക്ഷികളാവുക എന്ന പ്രമേയവുമായി സമസ്ത അതിന്‍റെ 85-ാം വാര്‍ഷികം ആഘോഷിക്കുന്നതിനോടനുബന്ധിച്ച് പതിയാശ്ശേരി മഹല്ല് കമ്മിറ്റിയുടെ കീഴിലായി SKSSF പതിയാശ്ശേരി & ഇലാഹിയ്യ ശാഖകളുടെ പിന്തുണയോടെ മഹല്ലിന്‍റെ വിവിധ ഭാഗങ്ങളായി ഉദ്ബോധന ക്ലാസുകള്‍ സംഘടിപ്പിക്കും. അതിന്‍റെ ഭാഗമായി ഇന്ന് (07-01-2012) വൈകീട്ട് 6.45ന് രാമന്‍കുളത്ത് കൊച്ചു മുഹ്‍യദ്ദീന്‍ (ചക്കര) സാഹിബിന്‍റെ വസതിയില്‍ ക്ലാസ് സംഘടിപ്പിക്കുന്നു. ഉസ്താദ് എം.കെ. മുജീബ് റഹ്‍മാന്‍ ദാരിമി ക്ലാസിന് നേതൃത്വം നല്‍കും.




