Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജീവകാരുണ്യം മഹല്ലുകള്‍ ഏറ്റെടുക്കണം -ബഷീറലി ശിഹാബ്തങ്ങള്‍
തളിപ്പറമ്പ്: പ്രയാസങ്ങള്‍ അനുഭവിക്കുന്നവര്‍ക്കിടയില്‍ ജീവകാരുണ്യമെത്തിക്കുന്നത് മഹല്ല് പ്രവര്‍ത്തനത്തിന്റെഭാഗമായി ഏറ്റെടുക്കണമെന്ന് പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
തളിപ്പറമ്പ് ഖിദ്മത്ത്‌നഗര്‍ അബൂബക്കര്‍ സിദ്ദിഖ് ജുമാമസ്ജിദ് ഷോപ്പിങ് കോംപ്ലക്‌സിന്റെ ശിലാസ്ഥാപന കര്‍മവും റിലീഫ് വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മഹല്ല് ഖത്തീബ് അബ്ദുറഹിമാന്‍ ദാരിമി അധ്യക്ഷനായി. കെ.വി.സലാംഹാജി, കെ.കെ.സത്താര്‍ഹാജി, മന്‍സൂര്‍, കെ.കെ.ഹംസ എന്നിവര്‍ സംസാരിച്ചു. വി.എം.മുസ്തഫ സ്വാഗതംപറഞ്ഞു.