എസ്.കെ.എസ്.എസ്.എഫ്. മനുഷ്യ ജാലിക നാളെ
കാസര്‍കോട്: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി ജനവരി 26ന് മനുഷ്യ ജാലിക ജില്ലാതല പരിപാടി മഞ്ചേശ്വരം ഹൊസങ്കടിയില്‍ നടക്കും. രാവിലെ 9.30ന് സ്വാഗതസംഘം ചെയര്‍മാന്‍ അബൂബക്കര്‍ ഹാജി പതാക ഉയര്‍ത്തും. വൈകുന്നേരം 4 മണിക്ക് പൊസോട്ട് മഖാം സിയാറത്തോടുകൂടി മനുഷ്യ ജാലിക റാലി നടത്തും. 5 മണിക്ക് ഹൊസങ്കടിയില്‍ നടക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. കണ്ണൂര്‍ അബ്ദുല്ല, ഇബ്രാഹിം ഹാജി മച്ചംപാടി തുടങ്ങിയവര്‍ സംബന്ധിക്കും.
മട്ടന്നൂര്‍: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ മനുഷ്യജാലിക വ്യാഴാഴ്ച മട്ടന്നൂരില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഉദ്ഘാടനം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് നിര്‍വഹിക്കും. രാജ്യത്തിന്റെ സ്വസ്ഥതക്കും അഖണ്ഡതക്കും ഭീഷണി ഉയര്‍ത്തുന്ന വര്‍ഗീയ ഫാസിസ്റ്റ് തീവ്രവാദശക്തികളെ പ്രതിരോധിക്കുകയും മാനവിക- മതേതരത്വ സൗഹാര്‍ദ്ദം വളര്‍ത്തുകയുമാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കല്പറ്റ: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി റിപ്പബ്ലിക് ദിനത്തില്‍ മീനങ്ങാടിയില്‍ 'മനുഷ്യജാലിക' നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കൊടുവള്ളി: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ.് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആറാമത് 'മനുഷ്യജാലിക' വ്യാഴാഴ്ച 4.30 ന് കൊടുവള്ളി പഞ്ചായത്ത് മിനിസ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മിനിസ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതിന് സ്വാഗതസംഘം ചെയര്‍മാന്‍ അബ്ദുറസാഖ് ബുസ്താനി ദേശീയപതാക ഉയര്‍ത്തും. വൈകിട്ട് 4.30ന് പാലക്കുറ്റിയില്‍ നിന്നാരംഭിക്കുന്ന പ്രകടനം മിനിസ്റ്റേഡിയത്തില്‍ സമാപിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായിരിക്കും. സലാഹുദ്ദീന്‍ ഫൈസി വല്ലാപ്പുഴ മുഖ്യപ്രഭാഷണം നടത്തും.
പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സുബുലുസ്സലാം പുതുപ്പണം, ആര്‍.വി.എ.സലാം, ടി.പി. സുബൈര്‍, ഫാറൂഖ് പന്നൂര്‍, പി.യു. ഫൈസല്‍ ഫൈസി മടവൂര്‍, സൈനുല്‍ ആബിദ് മച്ചക്കുളം എന്നിവര്‍ പങ്കെടുത്തു.
മലപ്പുറം: റിപ്പബ്ലിക് ദിനത്തില്‍ 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക കൊണ്ടോട്ടിയില്‍ നടക്കും. രാവിലെ 8.30 ന് കൊണ്ടോട്ടി അങ്ങാടിക്ക് സമീപമുള്ള ജാലിക ഗ്രൗണ്ടില്‍ സംഘാടകസമിതി ചെയര്‍മാന്‍ പി.എ. ജബ്ബാര്‍ ഹാജി പതാക ഉയര്‍ത്തും. വൈകീട്ട് നാലിന് കോടങ്ങാട് പള്ളി പരിസരത്തുനിന്ന് റാലി നടക്കും.




