Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
വാദിഹുദാ അഗതി മന്ദിരം കെട്ടിടം ഉദ്ഘാടനം ചെയ്തു
താമരശ്ശേരി: ഓമശ്ശേരി വാദിഹുദാ അഗതിമന്ദിരം കെട്ടിടത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
വാദിഹുദാ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ഇസ്‌ലാമിക് സൊസൈറ്റിയുടെ 14-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായായിരുന്നു ചടങ്ങ്. സി. മോയിന്‍കുട്ടി എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി, പി.എം. ഹംസ, കെ.പി. സുബൈര്‍, അഡ്വ. പി.സി. നജീബ്, അയ്യൂബ് കൂളിമാട്, എം.പി. ഇബ്രാഹിംകുട്ടി ഹാജി, ആലിഹാജി പൂനൂര്‍, അബ്ദുറഹിമാന്‍ കരീറ്റി പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എക്‌സിബിഷന്‍ ഞായറാഴ്ച സമാപിക്കും. വൈകിട്ട് ആറിന് വാദി ഹുദാ ഇംഗ്ലീഷ് സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. സമാപന സമ്മേളനം മന്ത്രി ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും.