കുനിയില്‍ കൊലപ്പാതകം; എസ്.വൈ.എസ്. പ്രതിഷേധിച്ചു
അരീക്കോട്: ഗുണ്ടാസംഘത്തിന്റെ അക്രമത്തില്‍ കുനിയില്‍ നടുപ്പാട്ടില്‍ അതീഖുറഹ്മാന്‍ വധിക്കപ്പെട്ട സംഭവത്തില്‍ കിഴുപറമ്പ് പഞ്ചായത്ത് സുന്നി യുവജനസംഘം പ്രതിഷേധിച്ചു. പി.ടി. ഉമ്മര്‍ഹാജി അധ്യക്ഷത വഹിച്ചു. വൈ.പി. അബൂബക്കര്‍, എം.പി. അബ്ദുറഹീം, കെ.പി. മുഹമ്മദ്, വൈ.പി. ഇസ്മായില്‍, ഫൈസി, കെ.ടി. മുഹമ്മദ്കുട്ടി, എം.പി. ഉമ്മര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.
നടുപ്പാട്ടില്‍ മുജീബുറഹ്മാന്റെ മുഴുവന്‍ കൊലയാളികളെയും ഉടന്‍പിടികൂടി നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് കിഴുപറമ്പ് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എ.നാസര്‍ അധ്യക്ഷത വഹിച്ചു. പാറമ്മല്‍ അഹമ്മദ്കുട്ടി, കെ.പി. ഉമ്മര്‍, കെ.സി.എ. ശുക്കൂര്‍, കുറുമാടന്‍ ഗഫൂര്‍, കെ. അബൂബക്കര്‍, കെ. നജീബ്, വി.ടി. ഉസ്മാന്‍, കെ.ഇ. ജലാല്‍, എം.സി. ഹാരിസ്, പി.പി.എ. റഹ്മാന്‍, ഒ. അബൂബക്കര്‍ സിദ്ധീഖ് എന്നിവര്‍ പ്രസംഗിച്ചു.




