Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഉറുദുവിനോടുള്ള അവഗണന അവസാനിപ്പിക്കണം- സെമിനാര്‍
തിരൂരങ്ങാടി: ഉറുദു ഭാഷയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും അതിന്റെ പ്രാധാന്യം തിരിച്ചറിയണമെന്നും ദാറുല്‍ഹുദ അസാസ് യൂണിയന്‍ സംഘടിപ്പിച്ച ഉറുദു ഭാഷ സെമിനാര്‍ അഭിപ്രായപ്പെട്ടു.
സെമിനാര്‍ ദാറുല്‍ഹുദ ഉറുദു വിഭാഗം മേധാവി ഡോ. ബഹാഉദ്ദീന്‍ ഹുദവി ഉദ്ഘാടനംചെയ്തു. കേരള ഉറുദു പ്രചാരണസമിതി പ്രസിഡന്റ് ശംസുദ്ധീന്‍ തിരൂര്‍ക്കാട് മുഖ്യപ്രഭാഷണം നടത്തി. പി ഇസ്ഹാഖ് ബാഖവി അധ്യക്ഷനായി. യൂത്ത് ലീഗ് ജില്ലാപ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി അവാര്‍ഡുകള്‍ വിതരണംചെയ്തു. വി ജാഅഫര്‍ ഹുദവി, മുഹമ്മദലി ഹുദവി, സഹീര്‍ ഹുദവി എന്നിവര്‍ പ്രസംഗിച്ചു.