Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത പരിവര്‍ത്തനത്തിന്‍റെ ചാലക ശക്തി : പി.പി. ഉമര്‍ മുസ്‍ലിയാര്‍
റിയാദ് : കഴിഞ്ഞ എട്ടര പതിറ്റാണ്ട് കാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇന്ന് കേരളത്തില്‍ കാണുന്ന ദീനീ ചൈതന്യത്തിന്‍റെ അടിസ്ഥാനമെന്നും പരിവര്‍ത്തനത്തിന്‍റെ ചാലക ശക്തിയായി മാറാന്‍ സമസ്തക്ക് കഴിഞ്ഞിട്ടുണ്ടെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ പി.പി. ഉമര്‍ മുസ്‍ലിയാര്‍ പറഞ്ഞു. നൈസാമിന്‍റെ രാജകീയ പാരന്പര്യം ഉള്‍ക്കൊള്ളുന്ന ഹൈദരാബാദ് മുതല്‍ നവാവുമാരുടെ പൈതൃകം അവകാശപ്പെടുന്ന ബംഗാള്‍ വരെയുള്ള സ്ഥാലങ്ങളില്‍ പോലും കാണാത്ത ശാസ്ത്രീയമായ മതപഠനവും ദീനീ ചൈതന്യവും കേരളത്തിലുടനീളം നിലനിര്‍ത്താനായതില്‍ സമസ്തയുടെ പങ്ക്നിസ്തുലമാണ്. റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ ചലനം 2011 പ്രവര്‍ത്തക ക്യാന്പ് ശിഫാ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.സി. മുഹമ്മദ് ഹാജി കണ്ണൂര്‍ അദ്ധ്യക്ഷത വഹിച്ചു.more....