Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
എസ്.കെ.എസ്.എസ്.എഫ്. കണ്‍വെന്‍ഷന്‍ 21-ന്
മേപ്പാടി: റിപ്പണ്‍ പുതുക്കാട് ശാഖ എസ്.കെ.എസ്.എസ്.എഫ്. പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി. ജനവരി 21ന് സമസ്ത വാര്‍ഷിക സമ്മേളനം, മനുഷ്യജാലിക പ്രവര്‍ത്തനവും ദുആ സമ്മേളനവും നടത്തും.
ഭാരവാഹികള്‍: ടി. മുഹമ്മദ് (പ്രസി.), ഇര്‍ഷാദ്, അഫ്‌സല്‍ (വൈ. പ്രസി.), എ.ടി. സക്കറിയ (ജന. സെക്ര.), ശംസീര്‍, ജാബിര്‍ (സെക്ര.), അര്‍ഷാദ് (ട്രഷ.). ജഫ്‌സല്‍ യമാനി ഉദ്ഘാടനം ചെയ്തു. ശിഹാബുദ്ദീന്‍ ഫൈസി അധ്യക്ഷതവഹിച്ചു. ഇബ്രാഹിം ദാരിമി, ശംസുദ്ദീന്‍ റഹിമാനി, കബീര്‍, മുഹമ്മദലി, ബഷീര്‍, സ്വഫ്‌വാന്‍ എന്നിവര്‍ സംസാരിച്ചു.
ഒടമല മഖാം ഉറൂസ് തുടങ്ങി
പെരിന്തല്‍മണ്ണ: ഒടമല മഖാം ഉറൂസ് നേര്‍ച്ചയ്ക്ക് തുടക്കമായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ് എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. ടി.കെ. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി മുഖ്യപ്രഭാഷണം നടത്തി. ആനമങ്ങാട് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സിദ്ദീഖ് ഫൈസി, സയ്യിദ് ഒ.എം.എസ്. തങ്ങള്‍, ജമാല്‍ ഫൈസി, ഒ.കെ.എം. മൗലവി, സി.കെ. മുഹമ്മദ്, വി. ശറഫുദ്ദീന്‍ ഫൈസി, സി.പി. അഷറഫ് മൗലവി, കെ.ടി. സിദ്ദീഖ് ഫൈസി, ശമീര്‍ ഫൈസി ഒടമല തുടങ്ങിയവര്‍ പ്രസംഗിച്ചു.