Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജാമിഅഃ വാര്‍ഷിക സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം നിര്‍ വഹിച്ചു
പട്ടിക്കാട് : നിറഞ്ഞൊഴുകിയ ശുഭ്രസാഗരത്തെ സാക്ഷിയാക്കി പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളജ് നാല്പതൊമ്പതാം വാര്‍ഷിക നാല്പത്തിഴേയാം സനദ്ദാന മഹാസമ്മേളനം തുടങ്ങി. നാടിന്റെ നാനാദിക്കുകളില്‍ നിന്നായി വൈകുന്നേരത്തോടെ ഒഴുകിയെത്തിയ പണ്ഡിതരും മതവിദ്യാര്‍ത്ഥികളും സാധാരണക്കാരുമടങ്ങുന്ന വന്‍ജനാവലി അക്ഷരാര്‍ത്ഥത്തില്‍ ഫൈസാബാദിനെ വീര്‍പ്പുമുട്ടിച്ചു.
നാലു നാള്‍ നീണ്ടുനിന്ന ഗഹനമായ ചര്‍ച്ചകള്‍ക്കും വിജ്ഞാനകുതുകികള്‍ക്ക് ആസ്വാദകരമായ പഠനസെഷനുകള്‍ക്കും ശേഷമാണ് വൈകുന്നേരത്തോടെ സമ്മേളനത്തിന് തുടക്കമായത്. നേരത്തെ മഗ്രിബ് നമസ്കാരത്തിന് അണിനിരന്ന ജനസഹസ്രങ്ങള്‍ ഫൈസാബാദിനെ പാല്‍ക്കടലാക്കിയിരുന്നു. 160 യുവപണ്ഡിതര്‍ സ്ഥാനവസ്ത്രങ്ങളണിഞ്ഞ് വേദിക്കു മുന്നിലെത്തിയത് ജാമിഅഃ നൂരിയ്യയുടെ അജയ്യമായ പണ്ഡിത ദൗത്യം പ്രതീകാത്മകമായി വിളിച്ചോതുന്നതായിരുന്നു.
സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജാമിഅഃ നൂരിയ്യ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സ്വാഗതം പറഞ്ഞു.