സമസ്ത സമ്മേളനം: സ്മൃതിയാത്ര തുടങ്ങി
പൊന്നാനി: 22 മുതല്‍ കൂരിയാട്ട് നടക്കുന്ന സമസ്ത 85-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സ്മൃതിയാത്രയ്ക്ക് തുടക്കമായി.
പൊന്നാനി വലിയപള്ളിയില്‍ മഖ്ദൂം മഖബറ സിയാറത്തോടെയാണ് മണ്‍മറഞ്ഞ മഹാരഥന്മാരുടെ അന്ത്യവിശ്രമസ്ഥാനങ്ങളിലൂടെയുള്ള തീര്‍ഥാടനയാത്രയ്ക്ക് തുടക്കമായത്.
സമസ്ത വൈസ്പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാര്‍ സിയാറത്തിന് നേതൃത്വം നല്‍കി. ജാഥാക്യാപ്റ്റന്‍ പി.പി. മുഹമ്മദ്‌ഫൈസി, സമസ്ത ജില്ലാസെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, പി.എം. റഫീക്ക് അഹമ്മദ്, എ.കെ ആലിപ്പറമ്പ്, ടി.കെ. അബ്ദുള്‍ അസീസ് മുസ്‌ലിയാര്‍, ശമീര്‍ ഫൈസി ഒടമല, റഫീക്ക് ഫൈസി തെങ്ങില്‍ എന്നിവര്‍ പ്രസംഗിച്ചു.
പുറങ്ങ്, എടപ്പാള്‍, എടക്കുളം, പറവണ്ണ, താനൂര്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി പൊന്മളയില്‍ സമാപിച്ചു. അഷറഫ് കോക്കൂര്‍, എം. കടുങ്ങല്ലൂര്‍, ശഹീര്‍ അന്‍വരി, ടി.കെ. ഗഫൂര്‍, വി.കെ.എച്ച് റഷീദ്, ആരിസ് കുറ്റിപ്പുറം, സിദ്ദീഖ് ചെമ്മാട് എന്നിവര്‍ പ്രസംഗിച്ചു.




