കണ്ണവം വെളുമ്പത്ത് മഖാമില്‍ മതവിജ്ഞാന സദസ്സ് നടന്നു
കണ്ണവം: വെളുമ്പത്ത് മഖാം ശരീഫ് ഉറൂസിന്റെ മൂന്നാം ദിവസമായ ഞായറാഴ്ച ഹിദായത്ത് നഗറില്‍ മതവിജ്ഞാന വേദിയും മതവിജ്ഞാനസദസ്സും നടന്നു. രാവിലെ നടന്ന മതവിജ്ഞാന വേദിയില്‍ എസ്.വൈ.എസ്. സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. എ.ഐ.എം. വൈസ് പ്രസിഡന്റ് പി.കെ. മൂസ്സ അധ്യക്ഷനായി. എ.ഐ.എം. സെക്രട്ടറി എ.ടി. ഉസ്മാന്‍ ഹാജി സ്വാഗതം പറഞ്ഞു. ഉച്ചക്ക് ഷൊര്‍ണ്ണൂര്‍ കെ.എസ്. മൗലവി കഥാപ്രസംഗം അവതരിപ്പിച്ചു. കെ.വി. അബ്ബാസ് നന്ദി പറഞ്ഞു. വൈകിട്ട് നടന്ന മതവിജ്ഞാന സദസ്സ് പ്രൊഫ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. കെല്ലൂര്‍ അസീസ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. കണിയാമ്പറ്റ മമ്മദ് സ്വാഗതവും ടി.വി. മിഷാല്‍ നന്ദിയും പറഞ്ഞു. രാത്രി നടന്ന ബുര്‍ദ മജ്‌ലിസിന് അബ്ദുള്‍ ഫത്താഹ് ദാരിമി, കെ.കെ. അബ്ദുള്ള ഫൈസി, മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉറൂസിന്റെ നാലാം ദിവസമായ തിങ്കളാഴ്ച ഘോഷയാത്രയുംപൊതുസമ്മേളനവും നടക്കും. പതിനായിരങ്ങള്‍ക്ക് നല്കുന്ന അന്നദാനത്തോടെ ചൊവ്വാഴ്ച ഉറൂസ് സമാപിക്കും.





