അപേക്ഷ
കാലിക്കറ്റ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളിലെ ബി.എ/ ബി.എസ്സി/ ബി.എസ്സി ഇന്‍ ആള്‍ട്ടര്‍നേറ്റ് പാറ്റേണ്‍/ ബി.കോം/ ബി.ബി.എ/ ബി.സി.എ/ബി.എം.എം.സി/ബി.എസ്.ഡബ്ള്യു/ ബി.ടി.എച്ച്.എം/ ബി.ടി.എ/ ബി.എ അഫ്ദലുല്‍ ഉലമ ഇന്‍ അറബിക് ഡിഗ്രി സി.സി.എസ്.എസ് റെഗുലര്‍ നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ പരീക്ഷക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ പിഴകൂടാതെ മാര്‍ച്ച് 20 മുതല്‍ 31 വരെയും, 100 രൂപ പിഴയോടെ ഏപ്രില്‍ ഒമ്പതു വരെയും സമര്‍പ്പിക്കാം. വിദ്യാര്‍ഥികളുടെ ലിസ്റ്റും ചലാന്‍ രസീതും ഏപ്രില്‍ 13 വരെ നല്‍കാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.
ബി.എഫ്.എ ഒന്നാം വര്‍ഷ, അവസാന വര്‍ഷ പരീക്ഷക്ക് ഓണ്‍ലൈന്‍ അപേക്ഷ പിഴകൂടാതെ മാര്‍ച്ച് 22 വരെയും 100 രൂപ പിഴയോടു കൂടി മാര്‍ച്ച് 26 വരെയും സമര്‍പ്പിക്കാം. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷയുടെ കോപ്പി ചലാന്‍ രസീത് സഹിതം പരീക്ഷാ ഭവനില്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 26. പരീക്ഷ ഏപ്രില്‍ 18ന് ആരംഭിക്കും.
ഇന്‍േറണല്‍ മാര്‍ക്ക്
എം.എ/ എം.എസ്സി/എം.കോം/ എം.എസ്.ഡബ്ള്യു/എം.എല്‍.ഐ.എസ്.സി/ എം.ടി.എ രണ്ടാം സെമസ്റ്റര്‍ റെഗുലര്‍ പരീക്ഷയുടെ (സി.യു.സി.എസ്.എസ്) ഇന്‍േറണല്‍ മാര്‍ക്ക് മാര്‍ച്ച് 31നകം അപ് ലോഡ് ചെയ്യണം.
പരീക്ഷാഫലം
എം.എസ്സി മെഡിക്കല്‍ ലബോറട്ടറി ടെക്നോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യ നിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവക്ക് മാര്‍ച്ച് 30 വരെ അപേക്ഷിക്കാം.
യു.ജി.സി നെറ്റ് പരിശീലനം
വിദ്യാഭ്യാസവിഭാഗം അലുമ്നി അസോസിയേഷന്‍ ഏപ്രില്‍ 23 മുതല്‍ 28 വരെ , ജൂണില്‍ യു.ജി.സി നടത്തുന്ന നെറ്റ് പരീക്ഷയില്‍ എജുക്കേഷന്‍ ഐച്ഛിക വിഷയമായി പരീക്ഷ എഴുതുന്നവര്‍ക്കായി ആറ് ദിവസത്തെ തീവ്രപരിശീലന ക്ളാസുകള്‍ സംഘടിപ്പിക്കുന്നു.
താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക ഫോണ്‍: 9847585258, 9496362993.
സെമിനാര്‍
അറബി പഠനവിഭാഗം സര്‍വകലാശാലാ തലത്തില്‍ അറബി പഠനങ്ങളുടെ കാലികവത്കരണം എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ മാര്‍ച്ച് 19ന് രാവിലെ 10 മണിക്ക് ഇ.എം.എസ് സെമിനാര്‍ കോംപ്ളക്സില്‍ വൈസ് ചാന്‍സലര്‍ ഡോ.എം. അബ്ദുല്‍സലാം ഉദ്ഘാടനം ചെയ്യും.
പ്രശസ്തരുടെ പ്രബന്ധാവതരണവും അറബി വിഭാഗം പുറത്തിറക്കുന്ന പുസ്തകങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും പ്രകാശനവുമുണ്ടാകും.
സര്‍വീസില്‍നിന്ന് വിരമിക്കുന്ന അറബി വിഭാഗം പ്രഫസറും മുന്‍ വകുപ്പ് തലവനുമായ ഡോ.എ.ഐ. റഹ്മത്തുല്ലയുടെ യാത്രയയപ്പിനോടനുബന്ധിച്ചുള്ള സമ്മേളനവും പൂര്‍വവിദ്യാര്‍ഥി സംഗമവും പ്രോ വൈസ് ചാന്‍സലര്‍ പ്രഫ. കെ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
സ്പോട്ട് പേമെന്‍റ് ക്യാമ്പ്
അഞ്ചാം സെമസ്റ്റര്‍ ബിരുദ സി.സി.എസ്.എസ് പരീക്ഷകളുടെ തൃശൂര്‍ ശ്രീ കേരളവര്‍മ കോളജില്‍ നടന്ന ബി.ബി.എ/ബി.കോം, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളുടെ മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്ത അധ്യാപകര്‍ക്കുള്ള സ്പോട്ട് പേമെന്‍റ് മാര്‍ച്ച് 20ന് ശ്രീ കേരളവര്‍മ കോളജില്‍ നടക്കും.
കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ ബിരുദ സി.സി.എസ്.എസ് പരീക്ഷകളുടെ തൃശൂര്‍ ശ്രീ കേരളവര്‍മ കോളജില്‍ നടന്ന ഫിസിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതം എന്നീ വിഷയങ്ങളുടെയും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജില്‍ നടന്ന മാത്തമാറ്റിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളുടെയും മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുത്ത അധ്യാപകര്‍ക്കുള്ള സ്പോട്ട് പേമെന്‍റ് മാര്‍ച്ച് 19ന് അതത് കോളജില്‍ നടക്കും.
സര്‍ട്ടിഫിക്കറ്റ് കോഴ്സ്
ഡിപാര്‍ട്മെന്‍റ് ഓഫ് ലൈഫ്ലോങ് ലേണിങ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ സ്ത്രീകളെ തൊഴില്‍ സജ്ജരാക്കുന്നതിന് ബ്യൂട്ടി മാനേജ്മെന്‍റ്, സോഫ്റ്റ് ടോയ്സ് മേക്കിങ്, ഓര്‍ണമെന്‍റ്സ് മേക്കിങ്, ഫാബ്രിക് പെയ്ന്‍റിങ് ആന്‍ഡ് സാരി ഡിസൈനിങ് എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിക്കുന്നു. മൂന്നുമാസമാണ് കോഴ്സ് ദൈര്‍ഘ്യം.
ഒരു ബാച്ചില്‍ 50 പേര്‍ക്ക് പ്രവേശംനല്‍കും. താല്‍പര്യമുള്ളവര്‍ 1000 രൂപ ട്യൂഷന്‍ ഫീസടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.
എം.ജി.
പ്രാക്ടിക്കല്‍
കോട്ടയം: ഒന്നാം സെമസ്റ്റര്‍ എം.എസ്സി അപൈ്ളഡ് ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ (റഗുലര്‍ / സപ്ളിമെന്‍ററി), ജനുവരി 2012 ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ മാര്‍ച്ച് 21 മുതല്‍ നടത്തുന്നതാണ്. ടൈംടേബിള്‍ www.mgu.ac.in വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ തീയതി
ഒന്നുമുതല്‍ ആറുവരെ സെമസ്റ്റര്‍ ബി.ബി.എം (ഓഫ് കാമ്പസ്) ഡിഗ്ര•ി കോഴ്സുകാര്‍ക്കായി ഏപ്രില്‍ 28 മുതല്‍ മേഴ്സി ചാന്‍സ് പരീക്ഷ നടത്തുന്നു. അപേക്ഷകള്‍ പിഴ കൂടാതെ മാര്‍ച്ച് 28 വരെയും 50 രൂപ പിഴയോടെ ഏപ്രില്‍ രണ്ടുവരെയും സ്വീകരിക്കും. സ്പെഷല്‍ ഫീസായി 5,000 രൂപയും നിശ്ചിത പരീക്ഷാഫീസിനൊപ്പം അടക്കണം.
അവസാന വര്‍ഷ എം.എസ്സി ബോട്ടണി (പഴയ സ്കീം – 2001 ന് മുമ്പുള്ള അഡ്മിഷന്‍) ഇലക്ടീവ് മൂന്ന് – എന്‍വയണ്‍മെന്‍റല്‍ ബോട്ടണി എന്ന എട്ടാമത്തെ പേപ്പറിന്‍െറ പരീക്ഷ ഏപ്രില്‍ 11 ന് രാവിലെ 9.30 ന് നടക്കും.
പത്തനംതിട്ട യൂനിവേഴ്സിറ്റി കോളജ് ഓഫ് അപൈ്ളഡ് ലൈഫ് സയന്‍സസിലെ ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ (ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍) ഡിഗ്രി പരീക്ഷ ഏപ്രില്‍ 13 മുതല്‍ നടത്തുന്നതാണ്. അപേക്ഷകള്‍ പിഴ കൂടാതെ മാര്‍ച്ച് 23 വരെയും 50 രൂപ പിഴയോടെ 26 വരെയും സ്വീകരിക്കും.
പരീക്ഷാഫലം
2011 ഒക്ടോബറില്‍ നടത്തിയ ഒന്നാം വര്‍ഷ ബി.എസ്സി നഴ്സിങ•് (പോസ്റ്റ് ബേസിക്) ഡിഗ്ര•ി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഏപ്രില്‍ 16 വരെ അപേക്ഷിക്കാം.
2012 ജനുവരിയില്‍ സ്കൂള്‍ ഓഫ് ഇന്‍ന്ത്യന്‍ ലീഗല്‍ തോട്ടില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എല്‍എല്‍.ബി (ത്രിവത്സരം, 4 പി.എം – 9 പി.എം) ഡി•ഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഏപ്രില്‍ 16 വരെ അപേക്ഷിക്കാം.
ബി.എസ്സി നഴ്സിങ്
പരീക്ഷാ ഭേദഗതി
ഇന്ത്യന്‍ നഴ്സിങ•് കൗണ്‍സില്‍ നിര്‍ദേശ പ്രകാരം ബി.എസ്സി നഴ്സിങ•് കോഴ്സിന്‍െറ പരീക്ഷയെഴുതാനുള്ള തവണ പരിധി റദ്ദാക്കി. കൂടാതെ വാര്‍ഷിക പരീക്ഷകളെഴുതുന്നതിന് മുന്‍ വര്‍ഷ പരീക്ഷകള്‍ പാസാകണമെന്ന നിബന്ധനയും നിയമാവലിയില്‍ നിന്ന് നീക്കം ചെയ്തു.
റിസര്‍ച്ച് ഡയറക്ടര്‍
മഹാത്മാഗാന്ധി സര്‍വകലാശാല •ഗാന്ധിയന്‍ തോട്ട് ആന്‍ഡ് ഡെവലപ്മെന്‍റ് സ്റ്റഡീസ് ഡയറക്ടര്‍ പ്രഫ.എം.എസ്. ജോണിനെ റിസര്‍ച്ച് ഡയറക്ടറായി നാമനിര്‍ദേശം ചെയ്തു.
കേരള
ബി.എസ്സി നഴ്സിങ്:
തിരുവനന്തപുരം: കേരള സര്‍വകലാശാല 2011 ഡിസംബറില്‍ നടത്തിയ അവസാനവര്‍ഷ ബി.എസ്സി നഴ്സിങ് (റെഗുലര്‍ - 2006 സ്കീം ആന്‍ഡ് ഓള്‍ഡ് സ്കീം) പരീക്ഷയില്‍ ആശ ജോസഫ് (രജി.നം 70412) ഒന്നാം റാങ്ക് നേടി. പരീക്ഷാഫലം വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും ഏപ്രില്‍ 13വരെ അപേക്ഷിക്കാം.
എം.കോം: പുതുക്കിയ ടൈംടേബിള്‍
2012 മാര്‍ച്ച് 19 മുതല്‍ നടത്തുന്ന എം.കോം (മേഴ്സി ചാന്‍സ് - ആന്വല്‍ സ്കീം) പരീക്ഷയുടെ ഉപന്യാസ (Essay) പരീക്ഷ മാര്‍ച്ച് 30ന് നടത്തും. പുതിയ ടൈംടേബിള്‍ വെബ്സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
ബി.എസ്സി പ്രാക്ടിക്കല്‍ ടൈംടേബിള്‍
2012 ഫെബ്രുവരി/ മാര്‍ച്ചില്‍ നടത്തിയ രണ്ടാംവര്‍ഷ ബി.എസ്സി സബ്സിഡിയറി (സപ്ളിമെന്‍ററി) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് 20 മുതല്‍ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, കാര്യവട്ടം ഗവ. കോളജ്, കൊല്ലം എസ്.എന്‍ കോളജ്, കൊല്ലം ഫാത്തിമ കോളജ്, നിലമേല്‍ എന്‍.എസ്.എസ് കോളജ്, കൊട്ടാരക്കര എസ്.ജി കോളജ്, കായംകുളം എം.എസ്.എം കോളജ്, ആലപ്പുഴ എസ്.ഡി കോളജ് എന്നീ സെന്‍ററുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ മേല്‍പറഞ്ഞ കോളജുകളിലും വെബ്സൈറ്റിലും (www.keralauniversity.ac.in) ലഭിക്കും.
ബി.ടെക് പരീക്ഷ: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍
ഏപ്രില്‍/മേയില്‍ നടത്തുന്ന കംബയിന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ (2008 സ്കീം), നാലാം സെമസ്റ്റര്‍ (2008 സ്കീം) ആറാം സെമസ്റ്റര്‍ (2008 സ്കീം), എട്ടാം സെമസ്റ്റര്‍ (2008 സ്കീം) എന്നീ ബി.ടെക് പരീക്ഷകള്‍ എഴുതുന്ന റെഗുലര്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ വഴിയും മേല്‍പ്പറഞ്ഞ സെമസ്റ്ററുകളില്‍ സപ്ളിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷ എഴുതുന്നവര്‍ അപേക്ഷാഫോറം നേരിട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം.
മൂല്യനിര്‍ണയ ക്യാമ്പില്‍ ഹാജരാകണം
2011 നവംബറില്‍ നടത്തിയ ബി.എ/ ബി.എസ്സി/ബി.കോം (സി.ബി.സി.എസ്.എസ്) പാര്‍ട്ട് രണ്ട്, മൂന്ന് സംസ്കൃത ജനറല്‍ പേപ്പറുകളുടെ മൂല്യനിര്‍ണയം കേരള സര്‍വകലാശാല സെനറ്റ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മൂല്യനിര്‍ണയ ക്യാമ്പില്‍ മാര്‍ച്ച് 19ന് തുടങ്ങും. സംസ്കൃത ജനറല്‍ പേപ്പര്‍ കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും മൂല്യനിര്‍ണയ ക്യാമ്പില്‍ ഹാജരാകണം.




