സമസ്തയുടെ ആധികാരിക അഭിപ്രായം പണ്ഡിതന്മാരുടെത് - കുഞ്ഞാലിക്കുട്ടി
തിരൂരങ്ങാടി: സമസ്ത ഉള്‍ക്കൊള്ളുന്ന കാര്യങ്ങളില്‍ ആധികാരിക അഭിപ്രായം പറയുന്നത് സമസ്തയുടെ പണ്ഡിതന്മാരാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമസ്ത വാര്‍ഷിക സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ പ്രശ്‌നങ്ങളും വിവാദങ്ങളും വന്നുംപോയുമിരിക്കും. അതേക്കുറിച്ചുള്ള അഭിപ്രായം പരമ്പരാഗതമായി പണ്ഡിതന്മാര്‍തന്നെയാണ് പറയുന്നത്. ഇന്നും അതില്‍നിന്ന് വ്യതിചലിച്ചിട്ടില്ല. മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും നല്‍കി പുതിയ സമൂഹ നിര്‍മാണം നടത്തുകയാണ് സമസ്തയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുമൂന്ന് നൂറ്റാണ്ടുകൊണ്ട് മുസ്‌ലിം സമുദായത്തിന് ചെയ്യാവുന്ന സേവനം 85 വര്‍ഷംകൊണ്ട് സമസ്ത ചെയ്തതായി കേന്ദ്രസഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരള മുസ്‌ലിങ്ങളുടെ മുന്നാക്ക അവസ്ഥയ്ക്ക് കാരണവും സമസ്തയാണെന്ന് അദ്ദേഹം പറഞ്ഞു.





