മദ്രസകള്‍ മത സൗഹാര്‍ദ കേന്ദ്രങ്ങള്‍ -മുല്ലപ്പള്ളി
നടുവണ്ണൂര്‍: മതസൗഹാര്‍ദം നിലനിര്‍ത്താന്‍ മദ്രസകള്‍ ചെയ്യുന്ന സേവനം മഹത്തരമാണെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കാരയാട് ദാറുസ്സലാം മദ്രസ്സ കെട്ടിടോദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടിടോദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കെ. കുഞ്ഞമ്മദ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുരേഷ്, ജില്ലാ പഞ്ചായത്തംഗം കാവില്‍ പി.മാധവന്‍, ടി.ടി. ഇസ്മായില്‍, റഫീഖ് സഖരിയ്യ ഫൈസി, ഇ.കെ. അഹമ്മദ് മൗലവി, തന്‍സീര്‍ കാവുന്തറ, ടി.പി. പര്യയിക്കുട്ടി ഹാജി, കെ.പി. ഇബ്രാഹിംഹാജി, സി.കെ. നാരായണന്‍, പി.കെ. അഹമ്മദ് ഹാജി, കെ.പി. നാരായണന്‍, ബിജു ചേവരോത്ത്, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, വി.കെ. നൗഷാദ്, ബഷീര്‍ വടക്കയില്‍ എന്നിവര്‍ സംസാരിച്ചു. എന്‍.പി. കുഞ്ഞിമൊയ്തീന്‍ സ്വാഗതവും ടി.കെ. അഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.




