ശംസുല്‍ ഉലമ അനുസ്മരണം 18 മുതല്‍
കാസര്‍കോട് : എസ്.കെ.എസ്.എസ്.എഫ് ബെളിഞ്ചം ശാഖ കമ്മിറ്റിയുടെ ശംസുല്‍ ഉലമ അനുസ്മരണ സമ്മേളനവും ഇസ്ലാമിക ചരിത്ര കഥാപ്രസംഗവും 18,19 തീയ്യതികളില്‍ ബെളിഞ്ച സിറാജ് ബിലാല്‍ നഗറില്‍ നടക്കും. സ്വാഗതസംഘ രൂപവത്കരണ കണ്‍വെന്‍ഷന്‍ ബെളിഞ്ചം ശംസുല്‍ ഉലമ ഇസ്ലാമിക്‌സെന്ററില്‍ നടന്നു. ശാഖ പ്രസിഡന്റ് അബ്ദുല്ല ഗോളിക്കട്ട അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ജില്ലാജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്തു.




