മുഴക്കുന്ന് ശംസുല്‍ ഉലമാ അഗതിമന്ദിരം വാര്‍ഷികം
മുഴക്കുന്ന്: ശംസുല്‍ ഉലമാ അഗതി അനാഥമന്ദിരം വാര്‍ഷികാഘോഷം ഏപ്രില്‍ 25, 26, 27 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചു. മതപ്രഭാഷണം, സാംസ്‌കാരിക സമ്മേളനം, സമൂഹവിവാഹം, കലാസാഹിത്യ മത്സരങ്ങള്‍ എന്നിവ പരിപാടിയോടനുബന്ധിച്ച് നടത്തും. യോഗത്തില്‍ കെ.അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. അസ്സന്‍ മുസ്‌ലിയാര്‍, സാദിഖ്, അബ്ദുള്‍ അസീസ് ഫൈസി, പി.എം.അബ്ദുള്‍ റഹ്മാന്‍ ഹാജി, ടി.കെ. ഷരീഫ് ഹാജി, ഒ.ഹംസ, എ.കെ.അസ്സന്‍, നസീര്‍ നല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.




